മലയാളി യുവതി റിയാദിൽ മരിച്ചു

റിയാദ്​: ഒരു മാസം മുമ്പ് സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി റിയാദിൽ മരിച്ചു. മലപ്പുറം കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശി മാടക്കന്‍ ആരിഫി​​െൻറ ഭാര്യ മച്ചിഞ്ചേരി ഫാത്തിമ രഹനയാണ്​ (23) ബത്ഹയിലെ താമസസ്ഥലത്ത്​ മരിച്ചത്​. ഭര്‍ത്താവ് ആരിഫ് അബൂദാബിയിലാണ്.

മുഹമ്മദ് ജനാന്‍ ഏക മകൾ. റിയാദിൽ ജോലി ചെയ്യുന്ന പിതാവ്​ കോട്ടക്കല്‍ പറമ്പിലങ്ങാടി അബ്​ദുല്‍ ഖാദറി​​െൻറ അടുത്തേക്കാണ്​ മാതാവിനോടൊപ്പം ഫാത്തിമ രഹനയും സന്ദർശക വിസയിൽ വന്നത്​.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Tags:    
News Summary - malayali young women died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.