നാഡി ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മക്കയിൽ മരിച്ചു

മക്ക: നാഡി ട്യൂമർ ബാധിച്ചു ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയായ വിദ്യാർഥി മക്കയിൽ മരിച്ചു. തളങ്കര സ്വദേശി അബ്ദുൽ മജീദിന്റെ മകൻ ഹസ്സാം (18) ആണ് മരിച്ചത്.

പുലർച്ചെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മക്കയിലെ സാഹിർ കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരിക്കുകയായിരുന്നു. തളങ്കര ഗവൺമെൻറ് മുസ്ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു.

15 വർഷമായി കുടുംബസമേതം മക്കയിൽ താമസിച്ചിരുന്ന ഇവർ രണ്ടു വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ആറ് മാസം മുമ്പ് വീണ്ടും കുടുംബം സന്ദർശക വിസയിൽ മക്കയിലെത്തിയതായിരുന്നു.

മാതാവ്: സിയാന. സഹോദരങ്ങൾ: സയാൻ, മാസിൻ, ആയിഷ. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

News Summary - Malayali student who was treated for cancer died in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.