ലോ​ക റെ​ക്കോ​ഡ് തി​ള​ക്ക​ത്തി​ൽ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി

റി​യാ​ദ്: പ്ര​വാ​സ മ​ണ്ണി​ൽ അ​റി​വി​െൻറ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും പു​തി​യ അ​ധ്യാ​യം ര​ചി​ച്ച് മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ സെ​ഹ്‌​റ സ​മീ​ർ. ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ ഏ​റ്റ​വും വ​ലി​യ ‘മ​ൾ​ട്ടി​നാ​ഷ​ന​ൽ സ്​​റ്റു​ഡ​ൻ​റ്​ ആ​ന്തോ​ള​ജി’ എ​ന്ന ലോ​ക റെ​ക്കോ​ർ​ഡ് നേ​ട്ട​ത്തി​ലാ​ണ് സൗ​ദി അ​റേ​ബ്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഈ ​കാ​യം​കു​ളം സ്വ​ദേ​ശി​നി പ​ങ്കാ​ളി​യാ​യ​ത്. ഈ ​നേ​ട്ട​ത്തി​ന് യു​നെ​സ്‌​കോ​യു​ടെ​യും യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ​യും പ്ര​ത്യേ​ക അ​നു​മോ​ദ​ന​വും ഫാ​ത്തി​മ​യെ തേ​ടി​യെ​ത്തി. ‘വി​സ്‌​പേ​ഴ്‌​സ് ഓ​ഫ് വാ​ണ്ട​ർ​ല​സ്​​റ്റ്​’ എ​ന്ന സാ​ഹി​ത്യ സ​മാ​ഹാ​ര​ത്തി​ൽ ഫാ​ത്തി​മ ര​ചി​ച്ച ‘സേ​ഫ് പ്ലേ​സ്’ എ​ന്ന ചെ​റു​ക​ഥ​യാ​ണ് ഈ ​നേ​ട്ട​ത്തി​ന് അ​ടി​സ്ഥാ​ന​മാ​യ​ത്. 60 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 66 യു​വ എ​ഴു​ത്തു​കാ​രു​ടെ തൂ​ലി​ക​യി​ൽ പി​റ​ന്ന ഈ ​പു​സ്ത​കം ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഷാ​ർ​ജ എ​ക്‌​സ്‌​പോ സെൻറ​റി​ലാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

യു​വ​ത​ല​മു​റ​യു​ടെ സ​ർ​ഗാ​ത്മ​ക​ത​യു​ടെ പ്ര​തീ​ക​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഈ ​പു​സ്ത​കം, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​ചാ​ര​ങ്ങ​ളും സം​സ്കാ​ര​വും പൈ​തൃ​ക​വും പ​ങ്കു​വെ​ക്കു​ന്ന മി​ക​ച്ചൊ​രു ഉ​ദ്യ​മ​മാ​ണ്. ക​ണ്ണൂ​ർ സ്വ​ദേ​ശി എം.​ഒ. ര​ഘു​നാ​ഥ് ഒ​രു വ​ർ​ഷ​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഈ ​ഗ്ര​ന്ഥം സ​മാ​ഹ​രി​ച്ച​ത്. ആ​ല​പ്പു​ഴ കാ​യം​കു​ളം സ്വ​ദേ​ശി​യും റി​യാ​ദി​ലെ റൊ​യ്‌​ബെ​ക് ട്രാ​വ​ൽ​സ് മാ​നേ​ജ​റു​മാ​യ സ​മീ​ർ കാ​സ്സിം കോ​യ​യു​ടെ​യും അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ നി​ഖി​ല സ​മീ​റി​െൻറ​യും മ​ക​ളാ​ണ് ഫാ​ത്തി​മ സെ​ഹ്‌​റ. എ​ൽ.​കെ.​ജി മു​ത​ൽ പ്ല​സ് ടു ​വ​രെ റി​യാ​ദി​ൽ പ​ഠി​ച്ച ഫാ​ത്തി​മ ഖു​ർ​ആ​ൻ പൂ​ർ​ണ​മാ​യും മ​നഃ​പാ​ഠ​മാ​ക്കി​യി​ട്ടു​ണ്ട്. ചി​ത്ര​ക​ല​യി​ലും അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യി​ലും ഒ​രു​പോ​ലെ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള ഫാ​ത്തി​മ ഇ​പ്പോ​ൾ ഉ​സ്ബെ​ക്കി​സ്ഥാ​നി​ലെ ബു​ഖാ​റ സ്​​റ്റേ​റ്റ് മെ​ഡി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ​ഹ​ല സ​മീ​ർ, സി​മാം ബി​ൻ സ​മീ​ർ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Tags:    
News Summary - Malayali medical student shines with World Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.