Posted On
date_range Updated On
date_range മൂന്നരപ്പതിറ്റാണ്ടിന്റെ പ്രവാസത്തിനൊടുവിൽ മൊയ്ദീൻകുട്ടി മടങ്ങുന്നു;ജിദ്ദ അൽ നസീം കൂട്ടായ്മ യാത്രയയപ്പ് നൽകി
ജിദ്ദ: മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം കാച്ചടിക്കൽ സ്വദേശി മൊയ്ദീൻകുട്ടി ചൂരപ്പിലാക്കലിന് ജിദ്ദ അൽ നസീം മലയാളി സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി.
ചടങ്ങിൽ ഇബ്രാഹീം കരിപറമ്പ് അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് അഹ്സനി ഉദ്ഘാടനം നിർവഹിച്ചു. യാത്രയയപ്പ് യോഗത്തിൽ അലി പന്തല്ലൂർ, റാസിഫ് റാഫി കണിയാപുരം, റഈസ് പതിനാറുങ്ങൽ, അലി ബാദുഷ പൂളമണ്ണ, അഷ്റഫ് കൊടുവള്ളി, ഷാഫി പുതുപറമ്പ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടിക്ക് മുഹമ്മദ് അലി കാളങ്ങാടൻ സ്വാഗതവും യൂസുഫ് ഊരകം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.