അനുസ്മരണ പ്രാർത്ഥനാ സംഗമത്തിൽ അബൂജിർഫാസ് മൗലവി അനുശോചന പ്രഭാഷണം നിർവഹിക്കുന്നു
ദമ്മാം: അന്തരിച്ച സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ അനുസ്മരണ പ്രാർത്ഥനാ സംഗമം പട്ടിക്കാട് ജാമിഅഃ നൂരിയ്യ ദമ്മാം ചാപ്റ്ററും സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിച്ചു.
അന്താരാഷ്ട്ര സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുമ്പോഴും വിനയം കാത്തുസൂക്ഷിച്ച പണ്ഡിതനായിരുന്നു അദ്ദേഹമെന്നും പുതിയ കാലത്തിന് അദ്ദേഹത്തിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്നും അനുശോചന പ്രഭാഷണത്തിൽ അബൂജിർഫാസ് മൗലവി പറഞ്ഞു. മുഖ്യാതിഥിയായ മുഹമ്മദ് അൽ മുഅ്മിൻ യോഗം ഉദ്ഘാടനം ചെയ്തു.
ഒ.പി. ഹബീബ് അധ്യക്ഷത വഹിച്ചു. സുഹൈൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു. കെ.പി. ഹുസ്സൈൻ സ്വാഗതവും അലി ഊരകം നന്ദിയും പറഞ്ഞു.
കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രതിനിധി മാലിക് മഖ്ബൂൽ, അമീറലി കൊയിലാണ്ടി, മജീദ് കൊടുവള്ളി, എസ്.ഐ.സി പ്രതിനിധി അബു യാസീൻ, സാമൂഹിക പ്രവർത്തകൻ മുഹമ്മദ് നജാത്തി, രിസാല സ്റ്റഡി സർക്കിൾ പ്രതിനിധി ഹസീബ് മിസ്ബാഹി, ഇസ്ലാഹി സെൻറർ പ്രതിനിധി ഗഫൂർ ആനക്കയം, തനിമ പ്രതിനിധി എ.കെ. അസീസ്, ഖാദി മുഹമ്മദ്, അഷ്റഫ് ആളത്ത്, സുബൈർ ഉദിനൂർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
വിവിധ സംഘടനാ പ്രതിനിധികളും പ്രമുഖരും സാധാരണക്കാരുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിൽ മൊഹിയുദ്ധീൻ ഫൈസി, മജീദ് ഹുദവി എന്നിവരുടെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കാരവും പ്രാർത്ഥനയും നടന്നു. മുഹമ്മദ് കരിങ്കപ്പാറ, അഷ്റഫ് ക്ലാരി, ശിഹാബ് കാപ്പൂർ, സലാഹു ഹുദവി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.