Posted On
date_range Updated On
date_range ജുബൈലിൽ മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജുബൈലിൽ മരിച്ചു. ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരൻ ആലപ്പുഴ തകഴി സ്വദേശി സുധീപ് കൃഷ്ണൻ (49) ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി തുടങ്ങിയതായി കമ്പനി അധികൃതർ അറിയിച്ചു. ഭാര്യ: ദേവി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.