റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി പോത്തു വെട്ടിപ്പാറ സ്വദേശി പരേതനാ യ കാരാതടത്തിൽ പുതിയൊടി അയമുട്ടിയുടെ മകൻ പുതിയൊടി ഇബ്രാഹിം എന്ന വീരാൻ കുട്ടിയാണ് (49) ചൊവ്വാഴ്ച രാവിലെ റിയാദിന് സമീപം അൽ-ജില്ലയിൽ മരിച്ചത്.
ഹോട്ടൽ ജീവനക്കാരനായിരുന്നു. ആറ് മാസം മുമ്പാണ് നാട്ടിൽനിന്ന് അവധികഴിഞ്ഞ് എത്തിയത്. അളിയൻ മുസ്തഫ റിയാദിലുണ്ട്. ഭാര്യ: മുസ്ലിയാരങ്ങാടി മില്ലുംപടി സ്വദേശി പാലോളി പറമ്പൻ സഫിയ്യ.
മക്കൾ: അൻവർ സാദിഖ്, റുബീന, റിഫ്ന. മരണാനന്തര നടപടി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫയർ വിങ്ങിെൻറയും അൽ-ജില്ലയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുസ്സലാം കൊല്ലത്തിെൻറയും നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.