റിയാദ്: ന്യൂമോണിയ ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പുനലൂർ ഇളമ്പൽ സ ്വാഗതം ജങ്ഷനിൽ വൈജയന്ത് ഭവനിൽ വി. വിജയകുമാർ (52) ആണ് മരിച്ചത്. റിയാദ് ശുമൈസി ആശുപത്രിയിൽ ന്യൂമോണിയ ബാധയ്ക്ക് ചിക ിത്സയിൽ തുടരവേ വ്യാഴാഴ്ച രാത്രിയിൽ ഹൃദയാഘാതമുണ്ടായാണ് മരണമെന്ന് നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
സുലൈയിലെ താമസ സ്ഥലത്ത്നിന്ന് പനിയും ചുമയുമായാണ് തിങ്കളാഴ്ച ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വിജയകുമാർ വീട്ടുകാരുമായി സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം രോഗം മൂർച്ഛിക്കുകയും മരിക്കുകയുമായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ കോവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും ആദ്യഫലം നഗറ്റീവ് ആയിരുന്നു. മരണശേഷം വീണ്ടും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിെൻറ ഫലം അടുത്ത ദിവസം പുറത്തുവരും. ഇതിന് ശേഷമേ മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിയാദ് എക്സിറ്റ് 28ൽ ഖുറൈസ് റോഡിൽ ഇന്ത്യാ ഗവൺമെൻറിെൻറ കീഴിലെ ടെലികമ്യൂണിക്കേഷൻസ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡിൽ (ടി.സി.എൽ) സൂപർവൈസറായിരുന്നു വിജയകുമാർ. 17 മാസമായി റിയാദിലുണ്ട്. ഭാര്യ: ശ്രീജ. മക്കൾ: മീനാക്ഷി, സൂര്യ. അമ്മ: സരസമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.