Posted On
date_range Updated On
date_range റിയാദിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു
റിയാദ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം ജില്ലയിലെ വഴിക്കടവ് മരുത പരലുണ്ടയിലെ വാക്കയില്‍ അബ്ദുല്ലയുടെ മകന്‍ കാസിം (50) ശുമൈസി ആശുപത്രിയില്‍ മരിച്ചു. ബുധനാഴ്ച രാത്രി ശിഫ ദീറാബ് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍ മണ്ണുമാന്തിയന്ത്രത്തില്‍ ഇടിച്ചാണ് അപകടം.
ഭാര്യ: നസീറ. മക്കള്‍: ആസിഫ്, അജ്മല്‍, അന്ന ഫാത്തിമ. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫെയര്‍ വിങ് അംഗം ഉമര്‍ അമാനത്ത് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.