ദമ്മാം: ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം അഞ്ച് മാസമായി ദമ്മാമിലെ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ. തൃശൂർ കുരിയാച്ചിറ സെൻറ്മേരീസ് സ്ട്രീറ്റിൽ പരേതരായ ലോനപ്പൻ ജോസ്^റോസ്ലി ദമ്പതികളുടെ മകൻ ചിറയത്ത് ബാബുവാണ് (49) 2017 ഒക്ടോബർ 26^ന് മരിച്ചത്. വീണു പരിക്കേറ്റ നിലയിലായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മസ്തിഷ്ക മരണം സംഭവിച്ച ബാബുവിെൻറ അവയവങ്ങൾ കുടുംബത്തിെൻറ അനുമതിയോടെ ദാനം ചെയ്തിരുന്നു. അവയവദാനം കഴിഞ്ഞാൽ സാധാരണ നിയമനടപടികൾ വേഗം പൂർത്തിയാക്കി മൃതദേഹം സർക്കാർ ചെലവിൽ തന്നെ നാട്ടിലയക്കാറാണ് പതിവ്. അവയവ ദാനത്തിന് പാരിതോഷികമായി ആശ്രിതർക്ക് സൗദി സർക്കാർ 50,000 റിയാൽ നൽകും.
ബാബുവിെൻറ കാര്യത്തിൽ പക്ഷെ അവയവദാനത്തിന് ശേഷം മരണത്തിൽ ദൂരൂഹതയുയർന്നതാണ് നിയമനടപടികൾ പൂർത്തിയാവാൻ തടസ്സമായത്. പൊലീസിെൻറ സ്പെഷ്യൽ ടീം നടത്തിയ അന്വേഷണത്തെ തുടർന്ന് മൂന്ന് പേർ കസ്റ്റഡിയിലായിരുന്നു. ഇതിൽ ഒരാളെ വിട്ടയച്ചെങ്കിലും രണ്ട് പേർ ജയിലിലാണ്. കേസിെൻറ കൂടുതൽ വിവരങ്ങൾ ഒൗദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പൊതുപ്രവർത്തകനായ നാസ് വക്കത്തെയാണ് വിഷയത്തിൽ ഇടപെടുന്നതിന് കുടുംബം ചുമതലപ്പെടുത്തിയിരിക്കുന്നത്. മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ആശ്രിതർക്ക് ലഭിക്കേണ്ട 50,000 റിയാലിെൻറ പാരിതോഷികം ജോസ് ബാബുവിെൻറ മകളുടെ പേരിൽ അനുവദിച്ചുകിട്ടിയതായും ഉടൻ തന്നെ കുടുംബത്തിന് അത് ലഭിക്കുമെന്നും ബന്ധെപ്പട്ട ഉദ്യോഗസ്ഥൻ ഷാജു കുന്നത്ത് പറഞ്ഞു. അതേ സമയം ബാബുവിെൻറ മൃതദേഹം എന്ന് എത്തുമെന്നറിയാതെ ഭാര്യ മേരി ഷറിൻ, മകൾ ദിയ ബി. റോസ്ലിൻ എന്നിവർ മനംതകർന്ന് കഴിയുകയാണ് നാട്ടിൽ. എംബസിയിലേക്കയക്കേണ്ട എല്ലാ രേഖകളും അയച്ചുകൊടുത്തെങ്കിലും അനിശ്ചിതമായ കാത്തിരിപ്പിലാണ് കുടുംബമെന്ന് ബാബുവിെൻറ സഹോദരി ഉഷ പറഞ്ഞു. മൈസൂരിൽ താമസിക്കുന്ന ഉഷയാണ് എംബസിയുമായി ബന്ധപ്പെടുന്നത്. ജോൺസൺ, ഷാജു എന്നീ സഹോദരൻമാരും മരിച്ച ബാബുവിനുണ്ട്. നേരത്തെ സൗദിയിലുണ്ടായിരുന്ന ബാബു മരിക്കുന്നതിന് ഒരു മാസം മുമ്പാണ് ഹൗസ് ൈഡ്രവർ വിസയിൽ ദമ്മാമിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.