മലയാളി അധ്യാപിക ബുറൈദയിൽ ഹൃദയാഘാതം മൂലം മരിച്ചു


ബുറൈദ: ബുറൈദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപിക ആലപ്പുഴ സ്വദേശി ജാസ്മിൻ അമീൻ (53) നിര്യാതയായി. സ്‌കൂളിൽ നിന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വിശ്രമിക്കുകയായിരുന്ന ജാസ്മിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ അടുത്തുള്ള ബുറൈദ സെൻട്രൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അവിടെ വെച്ചാണ്​ മരണം സംഭവിച്ചത്​.

10 വർഷത്തോളമായി ബുറൈദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ അധ്യാപികയാണ്. ഭർത്താവ്: മുഹമ്മദ് അമീൻ. അലിയ അമീൻ ഏക മകളാണ്. അൽ ഖസീമിലെ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ജാസ്മിൻ അമീൻ. മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽ പ്രധാനിയുമായിരുന്നു.

മലയാളം മിഷൻ സൗദി ചാപ്റ്റർ അധ്യാപക വിദഗ്‌ധ സമിതി അംഗമാണ്​. മിഷൻ സൗദി ചാപ്റ്റർ കമ്മിറ്റി, അൽ ഖസീം മേഖല കമ്മറ്റി, ഖസീം പ്രവാസി സംഘം, ഒ.ഐ.സി.സി, കെ.എം.സി.സി, പാരൻസ് ഫോറം തുടങ്ങിയ സംഘടനകളും സാമൂഹികപ്രവർത്തകരും ജാസ്മിൻ അമീ​െൻറ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

മൃതദേഹം ബുറൈദയിൽ ഖബറടക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, കേന്ദ്രകമ്മറ്റി അംഗം മനാഫ് ചെറുവട്ടൂർ എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി രംഗത്തുണ്ട്

Tags:    
News Summary - Malayalee teacher dies of heart attack in Buraidah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.