റിയാദ്: റെഡ് സിഗ്നൽ മുറിച്ചുകടന്ന് എതിർ ദിശയിലേക്ക് ഓടിച്ച് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടച്ച കേസിൽ നാല് മാസമായി ജയിലിലായിരുന്ന മലയാളി യുവാവ് മോചിതനായി. മലപ്പുറം തിരൂർ സ്വദേശിയായ ഇൗ യുവാവിന് തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അപകടത്തിെൻറ പൂർണ ഉത്തരവാദിത്വവും യുവാവിെൻറ ചുമലിലായി. അതുകൊണ്ടാണ് ജയിലിൽ കഴിയേണ്ടിവന്നത്. സ്പോൺസറെയും കൊണ്ട് യാത്ര ചെയ്യുന്നതിനിടയിലാണ് റിയാദ് മലസിൽ വെച്ച് അപകടമുണ്ടായത്. സ്പോൺസർക്ക് സാരമായ പരുക്കേറ്റു. വാഹനത്തിന് 22,000 റിയാലിെൻറ നഷ്ടവും സംഭവിച്ചു. ഇതിെൻറയെല്ലാം കുറ്റം യുവാവിനായി.
വാഹനത്തിെൻറ നഷ്ടപരിഹാരവും സ്പോൺസറുടെ ആശുപത്രി ചെലവും നൽകാതെ മോചനം സാധ്യമല്ലെന്ന വിഷയം കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് പ്രവർത്തകരുടെ ശ്രദ്ധയിൽപെടുകയും സ്പോൺസറുമായി നിരന്തരം ബന്ധപ്പെട്ട് ഒത്തുതീർപ്പ് ധാരണയിലെത്തിക്കുകയും ചെയ്തതുകൊണ്ടാണ് നാലുമാസത്തിന് ശേഷം മോചനം ലഭിച്ചത്. വാഹനത്തിനുള്ള നഷ്ടപരിഹാരം മാത്രം മതിയെന്ന് സ്പോൺസർ സമ്മതിച്ചു. ചികിത്സ ചെലവുൾപ്പെടെയള്ള മറ്റ് നഷ്ടപരിഹാരത്തിന് വേണ്ടി നൽകിയ കേസ് പിൻവലക്കാൻ അദ്ദേഹം തയാറായി. തുടർന്ന് ജയിൽ മോചിതനായ യുവാവിെൻറ പേരിൽ റെഡ് സിഗ്നൽ മുറിച്ചുകടന്ന കുറ്റത്തിനുള്ള 6,000 റിയാൽ പിഴ കൂടി ബാക്കിയുണ്ട്. ഇത് കൂടി അടച്ചാൽ തെൻറ ചെലവിൽ എക്സിറ്റടിച്ച് നാട്ടിലയക്കാമെന്നും സ്പോൺസർ ഉറപ്പ് നൽകിയിട്ടുണ്ട്. സൗദിയിലെത്തി ഒരുവർഷമായപ്പോഴേക്കും അപ്രതീക്ഷിതമായി സംഭവിച്ച തെറ്റിെൻറ ആഘാതത്തിലാണ് യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.