മേളയിലെ മലയാളി മൂല: മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനങ്ങൾ

'പ്രണയമേ കലഹമേ'

റിയാദ്: ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റിയാദിലെ വിവിധ മലയാളി എഴുത്തുകാരുടെ പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ആദ്യമായാണ് റിയാദ് പുസ്തകമേളയിൽ മലയാളി പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നത്. ഈ മാസം 29 മുതൽ ഒക്ടോബർ എട്ടുവരെ എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് എക്സിബിഷൻ സെൻററിൽ നടക്കുന്ന മേളയിൽ മലയാളത്തിൽനിന്ന് നാല് പ്രമുഖ പ്രസാധകരാണ് പങ്കെടുക്കുന്നത്. ഇതിൽ ഹരിതം ബുക്സിെൻറ സ്റ്റാളിലാണ് പ്രവാസിയും എഴുത്തുകാരിയുമായ സബീന എം. സാലിയുടെ കവിതസമാഹാരമായ 'പ്രണയമേ കലഹമേ' എന്ന പുസ്തകത്തിെൻറ പ്രകാശനം. കവർ പ്രകാശനം സോഷ്യൽ മീഡിയയിലൂടെ നേരത്തേ നടന്നിരുന്നു.

'ഗ്രിഗര്‍ സാംസയുടെ കാമുകി'

റിയാദ്: കഥാകൃത്തും പ്രവാസിയുമായ ജോസഫ് അതിരുങ്കലിന്‍റെ അഞ്ചാമത് കഥാസമാഹാരമായ 'ഗ്രിഗര്‍ സാംസയുടെ കാമുകി' മേളയില്‍ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും. ഈ പുസ്തകത്തിന്‍റെ കവര്‍ പേജ് ഫേസ്ബുക്കിലൂടെ നേരത്തേ പ്രകാശനം ചെയ്തിരുന്നു. കോഴിക്കോട്ടെ പൂർണ പബ്ലിക്കേഷന്‍സാണ് പ്രസാധകർ. പ്രവാസത്തിന്റെ തീക്ഷ്ണമായ ആത്മസംഘര്‍ഷങ്ങളെ ആവിഷ്കരിച്ച എഴുത്തുകാരനാണ് ജോസഫ്. ഇണയന്ത്രം, നാട്ടിലെ മകളുടെ അമ്മ, അദൃശ്യ വിതാനങ്ങളില്‍ നിന്നൊരാള്‍ എന്നീ കഥകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ പുസ്തകം മേളയില്‍ പൂർണ പബ്ലിക്കേഷന്‍സിന്‍റെ E15, E16 സ്റ്റാളുകളില്‍ ലഭ്യമാവും.

Tags:    
News Summary - Malayalam writers Book Releases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.