ലോക കേരളസഭ അംഗം കെ.പി.എം. സാദിഖ് മലയാളം
മിഷൻ ‘വേനൽത്തുമ്പി’ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മലയാളം മിഷൻ റിയാദ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടി വേനൽ അവധി ക്യാമ്പ് നടത്തി. ‘വേനൽത്തുമ്പി’ എന്ന പേരിൽ ബത്ഹ ലുഹ ഹാളിൽ നടന്ന പരിപാടി ലോക കേരള അംഗം കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ വിദഗ്ധ സമിതി അംഗം സുരേഷ് ലാൽ, കേളി കലാ സാംസ്കാരിക വേദി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ, ന്യൂ ഏജ് സാംസ്കാരിക വേദി സെക്രട്ടറി സാലി, വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധി സലീന, കേളി കുടുംബ വേദി പ്രസിഡൻറ് പ്രിയ വിനോദ്, ജോയിൻറ് സെക്രട്ടറി സിജിൻ കൂവള്ളൂർ എന്നിവർ സംസാരിച്ചു.
വേനൽത്തുമ്പി ക്യാമ്പിൽ പങ്കെടുത്തവർ
വി.കെ. ഷഹീബ സ്വാഗതവും നാസർ കാരക്കുന്ന് നന്ദിയും പറഞ്ഞു. മലയാള ഭാഷയും സംസ്കാരവും, മാതൃഭാഷയും വ്യക്തിത്വ വികസനവും, നാടൻ പാട്ടുകൾ, ചിത്രരചന, സാഹിത്യ സർഗാത്മക അഭിരുചി, മലയാള കവിത, കഥ എന്നി വിഷയങ്ങളെ അധികരിച്ചുകൊണ്ട് കുട്ടികളുമായി സംവാദവും പരിശീലനവും നടത്തി. മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, എഴുത്തുകാരി സബീന എം. സാലി, വി.കെ. ഷഹീബ, സതീഷ് കുമാർ വളവിൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. ജോമോൻ സ്റ്റീഫൻ, സി.എം. സുരേഷ് ലാൽ, വി.കെ. ഷഹീബ, പ്രിയ വിനോദ്, സിജിൻ കൂവള്ളൂർ, പ്രഭാകരൻ ബൈത്തൂർ, സതീഷ്കുമാർ വളവിൽ, നാസർ കാരക്കുന്ന് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.