വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ല​യാ​ളം മി​ഷ​ൻ പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

 ജി​ദ്ദ: കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ ക​മ്മി​റ്റി സൗ​ദി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ഞ്ച് മു​ത​ൽ പ​ത്ത് വ​രെ വ​യ​സ്സ് സ​ബ് ജൂ​നി​യ​ർ, 11 മു​ത​ൽ 16 വ​യ​സ്സ് വ​രെ ജൂ​നി​യ​ർ, 17 മു​ത​ൽ 20 വ​യ​സ്സ് വ​രെ സീ​നി​യ​ർ എ​ന്നി​ങ്ങ​നെ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​രം. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്ര​സം​ഗ വി​ഷ​യം ‘എ​ന്റെ മ​ല​യാ​ളം, എ​ന്റെ അ​ഭി​മാ​നം’ എ​ന്ന​താ​യി​രി​ക്കും. ഓ​ൺ​ലൈ​നി​ലാ​യി​രി​ക്കും മ​ത്സ​രം.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന വി​ജ​യി​ക​ൾ​ക്ക് മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ ക​മ്മി​റ്റി സാ​ക്ഷ്യ​പ​ത്ര​വും സ​മ്മാ​ന​വും ന​ൽ​കും. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 0582503001 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ലോ മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​റി​ന്റെ mmissonksa@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 27 ആ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Malayalam Mission organizes speech competition for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.