കോ​ണ്‍സു​ല്‍ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​മി​ന് ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റ​ത്തി​​ന്റെ ഉ​പ​ഹാ​രം ഇ​ബ്രാ​ഹീം ശം​നാ​ട് കൈ​മാ​റു​ന്നു

മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ ദൗ​ത്യം ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കു​ന്നു -ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ വെ​സ്​​റ്റേ​ണ്‍ പ്രൊ​വി​ന്‍സി​ല്‍ കോ​ണ്‍സു​ല്‍ ജ​ന​റ​ലാ​യി സേ​വ​നം അ​നു​ഷ്​​ടി​ച്ച്​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​മി​ന് ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ല്‍കി.

കോ​ണ്‍സു​ല്‍ ജ​ന​റ​ലാ​യി മൂ​ന്ന് വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​നി​ലേ​ക്ക് കോ​ൺ​സു​ല​ർ റാ​ങ്കി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യി സ്ഥാ​ന​ക​യ​റ്റം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് അ​ദ്ദേ​ഹം ജി​ദ്ദ​യോ​ട് വി​ട​പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളേ​യും ഹ​ജ്ജി​നും ഉം​റ​ക്കു​മാ​യി എ​ത്തി​ച്ചേ​രു​ന്ന തീ​ർ​ഥാ​ട​ക​രേ​യും സേ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​​ന്റെ ആ​ത്മ​നി​ര്‍വൃ​തി​യി​ലാ​ണ് ജി​ദ്ദ വി​ടു​ന്ന​തെ​ന്ന് ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശി​ക വാ​ര്‍ത്താ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​സ​ക്തി മു​​ന്ന​ത്തെ​ക്കാ​ള്‍ വ​ര്‍ധി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ല​യാ​ള വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ള്‍ അ​വ​യു​ടെ ദൗ​ത്യം ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും കോ​ണ്‍സു​ല്‍ ജ​ന​റ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഔ​ദ്യോ​ഗി​ക സോ​ഴ്‌​സു​ക​ളി​ൽ നി​ന്ന​ല്ലാ​തെ​യു​ള്ള വാ​ര്‍ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ സൂ​ക്ഷ്മ​ത പു​ല​ര്‍ത്തേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കോ​ണ്‍സു​ലേ​റ്റി​ൽ​നി​ന്നും യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ല​ഭി​ച്ച​തി​നാ​ൽ അ​ത്ത​രം വാ​ര്‍ത്ത​ക​ള്‍ ജ​ന​ങ്ങ​ള്‍ക്ക് പെ​ട്ടെ​ന്ന് എ​ത്തി​ക്കാ​ന്‍ സാ​ധി​ച്ച​താ​യി മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ണ്‍സു​ലേ​റ്റ് ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മീ​ഡി​യ ഫോ​റം ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹീം ശം​നാ​ട് കോ​ൺ​സു​ൽ ജ​ന​റ​ലി​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി. ഹ​സ്സ​ന്‍ ചെ​റൂ​പ്പ, ജ​ലീ​ല്‍ ക​ണ്ണ​മം​ഗ​ലം, സാ​ദി​ഖ​ലി തു​വ്വൂ​ര്‍, സു​ല്‍ഫി​ക്ക​ര്‍ ഒ​താ​യി, പി.​കെ. സി​റാ​ജ്, കെ.​സി. ഗ​ഫൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Malayalam medias is doing its job very responsibly- The Indian Consul General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.