മലർവാടി നസീം സോൺ സംഘടിപ്പിച്ച ‘അഹ്‌ലൻ റമദാൻ’ പരിപാടി
റിയാദ്: മലർവാടി നസീം സോണിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ‘അഹ്‌ലൻ റമദാൻ’ പരിപാടി സംഘടിപ്പിച്ചു. റമദാനെ വരവേൽക്കുന്നതിനായി റൗദയിലെ ഇസ്തിറാഹയിൽ ഒരുക്കിയ പരിപാടി വൈവിധ്യം കൊണ്ടും കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മലർവാടി മെൻറർ റഷീക്ക ഇസ്‌ഹാഖ് കുട്ടികളുമായി സംവദിച്ചു. റമദാനിൽ കുട്ടികൾക്കായി തയാറാക്കിയ ‘റമദാൻ ബുക്ക്‌ലെറ്റ്’ മലർവാടി പ്രോവിൻസ് കോഓഡിനേറ്റർ മുഹ്‌സിന അബ്‌ദുൾ ഗഫൂർ കുട്ടികൾക്ക് പരിചയപ്പെടുത്തി.
സംഗമത്തിന്റെ ഭാഗമായി കുട്ടികളിൽ നന്മയുടെ സന്ദേശം എത്തിക്കുന്നതിനായി യു.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ‘ഗുഡ് ഡീഡ് പോസ്റ്റ്’ എന്ന പേരിൽ നടത്തിയ പ്രത്യേക ആക്ടിവിറ്റി ശ്രദ്ധേയമായി. ഇതിനോട് ചേർന്ന് അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി റമദാൻ പോസ്റ്റർ നിർമാണ മത്സരവും സംഘടിപ്പിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നിർവഹിച്ചു. നസീം സോൺ കോഓഡിനേറ്റർമാരായ സമീന, നൗഷീർ എന്നിവരും സഹ ഭാരവാഹികളായ ഷബീബ, ലുലു എന്നിവരും സംഗമത്തിന്ന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.