മലപ്പുറം സൗഹൃദവേദി ജിദ്ദ ഘടകം സംഘടിപ്പിച്ച ഇഫ്താർ
സംഗമത്തിൽ നൂറുന്നീസ ബാവ, നജ്മ ഹാരിസ് കൊന്നോല
എന്നിവരെ ആദരിക്കുന്നു
ജിദ്ദ: മലപ്പുറം സൗഹൃദവേദി ജിദ്ദ ഘടകം ഇഫ്താർ സംഗമം നടത്തി. റുവൈസ് മദീന മിനി സ്റ്റേഡിയത്തിൽ നടന്ന സംഗമം സി.എം. അഹമ്മദ് ആക്കോട് ഉദ്ഘാടനം ചെയ്തു. യു.എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു.
ജിദ്ദയിൽ നേരത്തെ നവോദയ നടത്തിയ ‘കേരളോത്സവം 2023’ മെഗാ ഫുഡ് ഫെസ്റ്റിവലിൽ സുവർണ കിരീടജേതാക്കളായ ‘ടീം ബനാന’ പ്രതിനിധികളായ നൂറുന്നീസ ബാവ, നജ്മ ഹാരിസ് കൊന്നോല എന്നിവർക്കുള്ള മലപ്പുറം സൗഹൃദ വേദിയുടെ സ്നേഹാദരം സി.എം. അഹമ്മദ് ആക്കോട്, രാജീവ് പുതിയക്കുന്നത്ത് എന്നിവർ കൈമാറി.
മുസാഫർ അഹമ്മദ് പാണക്കാട് സംസാരിച്ചു. പ്രാർഥനക്ക് സഹീർ മങ്കരത്തൊടി നേതൃത്വം നൽകി. അഷ്ഫർ അഹമ്മദ് നരിപ്പറ്റ സ്വാഗതവും പി.കെ. വീരാൻ ബാവ നന്ദിയും പറഞ്ഞു. കമാൽ കളപ്പാടൻ, ഹക്കീം മുസ്ലിയാരകത്ത്, റഫീഖ് കാടേരി, സാബിർ പാണക്കാട്, ഖമറുദ്ദീൻ പൂക്കാട്ടിൽ, സി.പി. സൈനുൽ ആബിദ്, സഹാസ് മങ്കരത്തൊടി, ഷാഫി കോണിക്കൽ, പി.കെ. നാദിർഷ, ബാലൻ പാണക്കാട്, റഫീഖ് പാണക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.