എം.പി.എൽ അഞ്ചാം സീസൺ ചാരിറ്റി വിഹിതം പ്രസിഡൻറ് നജ്മുസ്സമാൻ കൈമാറുന്നു
ദമ്മാം: മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മയുടെ എം.പി.എൽ അഞ്ചാം സീസൺ ചാരിറ്റി വിഹിത കൈമാറ്റവും ഇഫ്താർ സംഗമവും ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്നു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യമേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ നിർധനരായ വൃക്കരോഗികൾക്കും സർക്കാർ ആശുപത്രികളിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനുമാണ് ഇത്തവണ മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ ചാരിറ്റി വിഹിതം കൈമാറിയത്.
മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ട് പുഴ, സൗദി മലയാളി സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, നെല്ലറ ഗ്രൂപ് കൺട്രി മാനേജർ മുശാൽ തഞ്ചേരി, ഒ.ഐ.സി.സി ദമ്മാം റീജ്യൻ ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ്, സാമൂഹിക പ്രവർത്തകരായ ആസിഫ് താനൂർ, ഷനീബ് അബൂബക്കർ, ബൈജു കുട്ടനാട് എന്നിവർ ഉപഹാരങ്ങൾ കൈമാറി. സൗദി സ്കൂൾ തല ക്രിക്കറ്റിലും ജൂനിയർ ലെവൽ മത്സരങ്ങളിലും മൂന്ന് തുടർ സെഞ്ചുറികൾ നേടിയതടക്കം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച നിഷാൻ അലിയെ ചടങ്ങിൽ ആദരിച്ചു.
നജ്മു സമാൻ ഐക്കരപ്പടി അധ്യക്ഷത വഹിച്ചു. സഹീർ മജ്ദാൽ സ്വാഗതവും സാബിത് ചിറക്കൽ നന്ദിയും പറഞ്ഞു. യൂനുസ് വളാഞ്ചേരി, റഷാദ് പൊന്നാനി, രജീഷ് അഹമ്മദ്, സലീം പി. കരീം, റൂബൈദ്, ഇബ്രാഹിം തിരൂർ, ഇംതിയാസ്, കെ.ടി. സാദത്ത്, സഹീർ മുണ്ടോടൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.