ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ല കമ്മിറ്റി സൂപ്പർ ലീഗ് സീസൺ വൺ ക്രിക്കറ്റ് മത്സരവിജയികൾ
ദമ്മാം: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ദമ്മാമിൽ ആദ്യമായി സംഘടിപ്പിച്ച ദമ്മാം സൂപ്പർ ലീഗ് സീസൺ വൺ ക്രിക്കറ്റ് മത്സരം ദമ്മാം ഗൂഖാ ക്രിക്കറ്റ് അക്കാദമി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ സമാപിച്ചു. രണ്ട് ദിവസങ്ങളിൽ പകലും രാത്രിയിലുമായി നടന്ന ടൂർണമെന്റിൽ പ്രാവിശ്യയിലെ പ്രമുഖരായ 14 ടീമുകൾ ഏറ്റുമുട്ടി.
ഫൈനലിൽ യൂനിഫൈഡ് ബ്ലൂസ് ഏഴ് വിക്കറ്റിന് ജെ.കെ സ്ട്രൈക്കേർസിനെ തോൽപിച്ചു. ജേതാക്കൾക്ക് 5,001 റിയാലും റണ്ണേഴ്സ് അപ്പിന് 3,001 റിയാലും രണ്ട് ടീമിനും ജെ.കെ സ്പോർട്സ് ക്ലബ് സ്പോൺസർ ചെയ്ത കപ്പുകളും സമ്മാനിച്ചു. വിന്നേഴ്സിനുള്ള ട്രോഫി യു.ഐ.സി സി.ഇ.ഒ ബദറുദ്ദീൻ അബ്ദുൽ മജീദും കാഷ് പ്രൈസ് ജില്ല പ്രസിഡന്റ് ഗഫൂർ വണ്ടൂരും കൈമാറി.
റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി റീജനൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സലീമും കാഷ് പ്രൈസ് ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊണ്ടോട്ടിയും സമ്മാനിച്ചു.
ഫൈനൽ മാൻ ഓഫ് ദ മാച്ച് ട്രോഫി സംഘടനാ ചുമതലയുള്ള റീജനൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളവും ടൂർണമെന്റ് ബെസ്റ്റ് പ്ലെയറിനുള്ള ട്രോഫി ജില്ല സംഘടനാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരിയും സെമിഫൈനൽ ഓഫ് ദി മാച്ച് ട്രോഫികൾ ജില്ല ട്രഷറർ ഷൗക്കത്തലി വെള്ളിലയും റീജനൽ ജനറൽ സെക്രട്ടറി അൻവർ വണ്ടൂരും നൽകി.
ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റ്സ്മാനുള്ള ട്രോഫി ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല തൊടികയും ബെസ്റ്റ് ബൗളർക്കുള്ള അവാർഡ് റീജനൽ വൈസ് പ്രസിഡന്റ് ഷിജില ഹമീദും ബെസ്റ്റ് ഫീൽഡർക്കുള്ള അവാർഡ് വൈസ് പ്രസിഡന്റ് ഷാഹിദ് കൊടിയേങ്ങലും നൽകി.
ടൂർണമെന്റിന്റെ നടത്തിപ്പിനായുള്ള സാങ്കേതികസഹായങ്ങൾ നൽകിയ ഗൂക്ക ക്രിക്കറ്റ് അക്കാദമിയുടെ യൂസുഫ് അലിക്കുള്ള ഉപഹാരം റീജനൽ വൈസ് പ്രസിഡന്റ് കരീം പരുത്തിക്കുന്നനും സുലൈമാൻ അലിക്കുള്ള ഉപഹാരം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറിയും ടൂർണമെന്റ് കൺവീനറുമായ നഫീർ തറമ്മലും ആഷിക് അലിക്കുള്ള ഉപഹാരം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാക്ക് നഹയും നൽകി.
കൂപൺ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനം റീജനൽ സെക്രട്ടറി ആസിഫ് താനൂർ, ജില്ല കമ്മിറ്റി സെക്രട്ടറിമാരായ സിദ്ദീഖ്, മുസ്തഫ പള്ളിക്കൽ ബസാർ, റഫീഖ് നെയ്തല്ലൂർ എന്നിവർ സമ്മാനിച്ചു. സി. അബ്ദുൽ ഹമീദ്, ഹനീഫ റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, ഡോ. സിന്ധു ബിനു, പ്രമോദ് പൂപ്പാല, പാർവതി സന്തോഷ്, ബിനു പി. ബേബി, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, ലിബി ജയിംസ്, ആയിഷ സജൂപ്, സുരേഷ് റാവുത്തർ, സജൂപ്, ബിനു പുരുഷോത്തമൻ, അൻവർ ചെമ്പറക്കി, ശ്യാം പ്രകാശ്, അസ്ലം ഫറോക്ക്, ദിൽഷാദ്, മുസ്തഫ നണിയൂർ നമ്പറം, ജലീൽ, ഗീത മധുസൂദനൻ, ലീന ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.