Posted On
date_range Updated On
date_range പ്രവാസി പെൻഷൻ; സർക്കാറിനെ അഭിനന്ദിച്ച് മലപ്പുറം ഒ.ഐ.സി.സി
ജിദ്ദ: മുടങ്ങിക്കിടന്ന മുഴുവൻ കുടിശ്ശികയും തീർത്ത് പ്രവാസികളുടെ പെൻഷൻ ഓണാഘോഷത്തിന് മുമ്പായി വിതരണം ചെയ്യുവാനായി പണം അനുവദിച്ച സർക്കാറിെൻറ അടിയന്തര നടപടിയെ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി അഭിനന്ദിച്ചു.
പെൻഷന് അർഹരായ മുഴുവൻ ആളുകൾക്കും ഓണത്തിന് മുമ്പ് വിതരണം പൂർത്തീകരിക്കുന്നതിനോടൊപ്പം പ്രവാസികളെയും ചേർത്തുപിടിച്ച സർക്കാറിനോട് പ്രവാസി സമൂഹം കടപ്പെട്ടിരിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ വിഷയം ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാകമ്മിറ്റി ഭാരവാഹികൾ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രവാസലോകത്തുള്ള മറ്റനേകം സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.