ഹൂതി ആക്രമണം; കൊച്ചിയിൽ നിന്ന് സൗദിയിലേക്കുള്ള വിവിധ വിമാന സർവിസുകൾ റദ്ദാക്കി
കൊച്ചി: റിയാദിലെ ഹൂതി ആക്രമണത്തെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്കുള്ള വിവിധ വിമാന സർവിസുകൾ റദ്ദാക്കി. ഒക്ടോബർ 11 മുതൽ 13 വരെ സർവിസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽനിന്ന് ദോഹ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള ചില സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷസാഹചര്യം വിമാന സർവിസുകളെ ഈ ദിവസങ്ങളിൽ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ആകെ 10 വിമാന സർവിസുകളാണ് റദ്ദാക്കിത്. ഇതിൽ അഞ്ചെണ്ണം ആകാശ എയറിന്റേതാണ്.
അതേ സമയം വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടുകയും സർവിസിന്റെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സിയാൽ കോർപറേറ്റ് കമ്യൂണിക്കേഷൻസ് അറിയിച്ചു.
റദ്ദാക്കിയ സർവിസുകൾ
ഒക്ടോബർ 11
1. ഫ്ലൈനാസ്: XY 399/400 – കൊച്ചി–റിയാദ്–കൊച്ചി.
2. എയർ ഇന്ത്യ എക്സ്പ്രസ്: IX 476 – ദോഹ–കൊച്ചി.
3. എയർ ഇന്ത്യ എക്സ്പ്രസ്: IX 475 – കൊച്ചി–ദോഹ.
4. ആകാശ എയർ: QP 523 – കൊച്ചി–റിയാദ്.
5. ആകാശ എയർ: QP 550 – കൊച്ചി–ജിദ്ദ.
6. ഇൻഡിഗോ: 6E 1517 – കൊച്ചി–റാസൽഖൈമ (രാത്രി 9.30ന് പുറപ്പെടേണ്ട സർവിസ്).
ഒക്ടോബർ 12
1. ആകാശ എയർ: QP 551 – ജിദ്ദ–കൊച്ചി.
2. ആകാശ എയർ: QP 524 – റിയാദ്–കൊച്ചി.
3. ആകാശ എയർ: QP 523 – കൊച്ചി–റിയാദ്.
ഒക്ടോബർ 13
1. ആകാശ എയർ: QP 524 – റിയാദ്–കൊച്ചി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.