Posted On
date_range Updated On
date_range തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
ജിദ്ദ: തീപൊള്ളലേറ്റ് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ (45) ആണ് മരിച്ചത്. തീപൊള്ളലേറ്റ് ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: തടത്തിൽകുണ്ടിലെ പുതിയപറമ്പത്ത് അബ്ദു. മാതാവ്: പരേതയായ പാത്തുമ്മക്കുട്ടി. ഭാര്യ: ഷബ്ന ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഷജാഹ്, മുഹമ്മദ് ഷഹസാദ്, ആയിഷ ഷിസ. സഹോദരങ്ങൾ: കബീർ (ജിദ്ദ), അനസ്, ഹാജറുമ്മ, സുഹറ, ജസീല, ഫൗസിയ, സൈന. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവുചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.