സോമ സുന്ദരൻ

25 വർഷത്തിന് ശേഷം നാട്ടിൽ പോവാനിരുന്ന മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) റിയാദ് സുലൈയിൽ താമസസ്ഥലത്ത് മരിച്ചു. 38 വർഷമായി പ്രവാസം തുടരുന്ന ഇദ്ദേഹം അവിവാഹിതനാണ്. 25 വർഷമായി നാട്ടിലേക്ക് പോയിട്ടില്ല. അടുത്തമാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലാണ് മരണം.

പരേതരായ നായാടി മന്നത്ത്, ദേവു എന്നിവരുടെ മകനാണ്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സുഹൃത്ത് സലീലും സഹായത്തിനായി കെ.എം.സി.സി റിയാദ് വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വളന്റിയർമാരും രംഗത്തുണ്ട്.

Tags:    
News Summary - Malappuram native who was about to return home after 25 years dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.