റിജോ മത്തായി
അൽഖോബാർ: മലപ്പുറം സ്വദേശിയെ അൽഖോബാറിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.നിലമ്പൂർ, വെളിയംപാടം സ്വദേശി മണിമല പറമ്പിൽ റിജോ മത്തായി (41) ആണ് മരിച്ചത്. 15 വർഷത്തോളമായി സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് ചിക്കൻ പോക്സ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ ജോലിയിൽ അവധിയിലായിരുന്നു.
അൽ ഖോബാർ, തുഖ്ബ, ഒന്നാം ക്രോസിലുള്ള മുറിയിൽ തനിച്ചു താമസിച്ചിരുന്ന റിജോയെക്കുറിച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തിന് ശേഷം വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. സൗദിയിലെ സുഹൃത്തുക്കളും വീട്ടുകാരും പതിവുപോലെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ആരോഗ്യ പ്രവർത്തകരും അനന്തര നടപടികൾ സ്വീകരിച്ചു മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം നേതൃത്വം നൽകുന്നു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.