മലപ്പുറം സ്വദേശി റിയാദിൽ കാറിടിച്ച് മരിച്ചു

റിയാദ്: ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകവെ മലപ്പുറം പുളിക്കൽ സ്വദേശി റിയാദിൽ കാറിടിച്ച് മരിച്ച ു. മണാകുന്നൻ അബ്​ദുൽ ലത്തീഫ് (49) ആണ്​ റൗദയിലുണ്ടായ അപകടത്തിൽ മരിച്ചത്.

ഇദ്ദേഹം ജോലി ചെയ്തിരുന്ന ബൂഫിയയിൽ നിന്ന് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ താമസ സ്ഥലത്തെ മുറിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. 25 വർഷമായി റിയാദിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: നസീറ. മക്കൾ: അംജദ ജാസ്മിൻ, അംജദ ഫർഹത്ത്, അമാന ഷെറിൻ, മുഹമ്മദ് അഫ്​ലഹ്. മരുമകൻ: ഇർഷാദ് വൈദ്യരങ്ങാടി. സഹോദരങ്ങൾ: യൂസുഫ്, ബീരാൻകുട്ടി, ഹംസ, ഉമ്മാച്ചക്കൂട്ടി.

Tags:    
News Summary - malappuram native died in Riyadh by car accident -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.