കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു

ജിസാൻ: കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു. മൂന്നിയൂർ പാറക്കടവ് സ്വദേശി എരണിക്കൽ ഹംസ (54) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിലിരിക്കെയാണ് മരണം.

ജിസാനിൽ നിന്നും നൂറു കിലോമീറ്റർ അകലെ ദർബിൽ താജ് സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. 12 വർഷമായി പ്രവാസിയായ ഇദ്ദേഹം ഒന്നര വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്.

പിതാവ്: അഹമ്മദ് കുട്ടി. മാതാവ്: പരേതയായ ഇമ്മാതി ഉമ്മ. ഭാര്യ: സുബൈദ. മക്കൾ: സൈനബ, സുൽഫത്, സുഹൈലത്, മുസ്തഫ, സുഫൈറ. മരുമക്കൾ: അൻവർ കുന്നത്ത്പറമ്പ്, ഫൈസൽ തെന്നല. സഹോദരങ്ങൾ: അബ്ദുല്ലത്തീഫ്, യൂസുഫ്, ഖാലിദ്, സിറാജുദ്ദീൻ, സഫിയ വേങ്ങര, ജമീല ആലിൻചുവട്, മുബീന ഒലിപ്രംകടവ്, സുഹറ ചുഴലി, ഉമൈബ വൈലത്തൂർ, ഫൗസിയ.

ജിസാൻ മുഹമ്മദ് ബിൻ നാസർ ആശുപത്രിയിലുള്ള മൃതദേഹം കോവിഡ് നടപടിക്രമങ്ങൾ പാലിച്ച് ജിസാനിൽ ഖബറടക്കും. മരണാന്തര നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ ഹാരിസ് കല്ലായി, ശമീർ അമ്പലപ്പാറ, കുഞ്ഞിമുഹമ്മദ് തൃപ്പനച്ചി, സുൽഫി വെള്ളിയഞ്ചേരി, മുനീർ താജ് കൊടുവള്ളി എന്നിവർ രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.