Posted On
date_range Updated On
date_range ചികിത്സക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി
ജിദ്ദ: രോഗബാധയെ തുടർന്ന് ചികിത്സക്കായി നാലു ദിവസം മുമ്പ് ജിദ്ദയിൽനിന്ന് നാട്ടിലേക്ക് പോയ മലയാളി നിര്യാതനായി. മലപ്പുറം വേങ്ങൂർ അത്തിക്കാടൻകുണ്ടിലെ കൂത്താർതൊടി ഇൽയാസ് (45) ആണ് ബുധനാഴ്ച രാവിലെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ഉദരസംബന്ധമായ ചികിത്സക്കിടെ മരിച്ചത്. ജിദ്ദയിൽ നീണ്ടകാലം പ്രവാസിയായിരുന്നു.
പരേതനായ കൂത്താർതൊടി അബുവാണ് പിതാവ്. മാതാവ്: റുഖിയ്യ. ഭാര്യ: കാഞ്ഞിരംപാറയിലെ കൊളക്കാട്ടിൽ ഷഫീന. മക്കൾ: ഫാത്തിമ നിഷ്വ, നാഫിഹ്. സഹോദരങ്ങൾ: അലി ഫൈസൽ, സുബൈദ, സറീന, നജ്‌മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.