ജിദ്ദയിൽ സൈക്കിളിൽ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: സൈക്കിളിൽ കാറിടിച്ച് മലയാളി മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചവടി മൂച്ചിക്കൽ സ്വദേശി വെള്ളിലക്കുന്നൻ മുഹമ്മദ് എന്ന കുട്ട്യാപ്പു (57) ജിദ്ദ ഹറാസാത്ത് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ബൂഫിയ (ലഘു ഭക്ഷണശാല) ജീവനക്കാരനായ ഇദ്ദേഹം ഞായറാഴ്​ച പുലർച്ചെ ഒന്നിന് കട അടച്ച് സൈക്കിളിൽ റൂമിലേക്ക് പോവുമ്പോൾ വാഹനം ഇടിക്കുകയായിരുന്നു.

മൃതദേഹം ജിദ്ദ ജാമിഅ അൻഡലൂസിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. മാതാവ്: ഫാത്തിമ, ഭാര്യ: കുറുവക്കുന്നൻ മൈമൂന, മക്കൾ:മുഹ്സിൻ, മുർഷിദ്, മുബഷിർ, മെഹന ഫാത്തിമ, മരുമകൾ: ഷഹാന കാവുങ്ങൽ, സഹോദരങ്ങൾ: സിദ്ദീഖ്, നാസർ, ശറഫുദ്ദീൻ (മൂവരും ജിദ്ദ), ശംസുദ്ദീൻ ദാരിമി, ആസ്യ, ആയിഷ. ജിദ്ദയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങി​െൻറ നേതൃത്വത്തിൽ പുരോഗമിക്കു ഭാരവാഹി മുഹമ്മദ് കുട്ടി പാണ്ടിക്കാട് പറഞ്ഞു.

Tags:    
News Summary - Malappuram native died in accident in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.