മലപ്പുറം ജില്ല ഒ.ഐ.സി.സി കാരംസ് ടൂർണമെന്റ് വിജയികളും സംഘാടകരും
റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ബത്ഹയിലെ സബർമതി ഹാളിൽ മുഹമ്മദലി ഇളയൂർ-ശിഹാബ് മഞ്ചേരി മെമ്മോറിയൽ കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ജോയന്റ് ട്രഷറര്‍ ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു.
ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ നൗഫൽ പാണക്കെടാൻ, റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത്, ജില്ല വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട്, മീഡിയ കോഓഡിനേറ്റർ അലി അഹ്മദ് ആസാദ്, ഫൈസൽ തമ്പലക്കോടൻ, അക്ബർ ബാദുഷ, ബഷീർ കോട്ടക്കൽ, സി.ഡി. മുജീബ്, സി.സി. ഉണ്ണികൃഷ്ണൻ, ഷബീറലി, സലീം വാഴക്കാട്, അൻസാർ നൈതല്ലൂർ, ഇസ്മാഈൽ നന്നമ്പ്ര, യാഖൂബ് കുണ്ടൂർ, ശറഫുദ്ധീൻ, നിഷാദ് കൊണ്ടോട്ടി എന്നിവർ സന്നിഹിതരായിരുന്നു.
പ്രോഗ്രാം കൺവീനർ മുത്തു പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ ഉമറലി അക്ബർ, ജംഷീർ ചെറുക്കാട് എന്നിവർ മത്സരം നിയന്ത്രിച്ചു. റിയാദിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 28 ടീമുകൾ മാറ്റുരച്ച പോരാട്ടത്തിൽ ടീം അപ്പോളോ കോടശേരി ഒന്നാം സ്ഥാനവും ടീം പാണ്ടിക്കാട് രണ്ടാം സ്ഥാനവും നേടി.
ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് എന്നിവർ ജേതാക്കളെ മെഡലണിയിച്ചു.ഗ്ലോബൽ കമ്മിറ്റി അംഗം യഹ്‌യ കൊടുങ്ങല്ലൂർ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണത്ത്, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, നാസർ കല്ലറ എന്നിവർ ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് ഫലകം സമ്മാനിച്ചു.
ജില്ല ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ, വർക്കിങ് പ്രസിഡന്റ് വാഹീദ് വാഴക്കാട്, ജില്ല ട്രഷറര്‍ ഷറഫു ചിറ്റൻ, അൻസാർ നൈതല്ലൂർ, മുത്തു പാണ്ടിക്കാട്, അർഷാദലി എന്നിവർ വിജയികൾക്ക് കാഷ് പ്രൈസ് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.