കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ജി​ദ്ദ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സാ​ധ​ന രം​ഗ​ത്തേ​ക്ക്; 'മ​ല​പ്പു​റം മ​ന​സ്സ്' പ്ര​കാ​ശ​നം ഇന്ന്​

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പു​സ്ത​ക പ്ര​സാ​ധ​ന രം​ഗ​ത്തേ​ക്ക്. ച​രി​ത്ര​ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​​ അ​ധി​ക പ​ഠ​ന​ത്തി​നു​ത​കു​ന്ന റ​ഫ​റ​ൻ​സ് പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​ല​പ്പു​റ​ത്തി​‍െൻറ മ​തേ​ത​ര വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള വാ​ർ​ത്താ​യാ​ത്ര വ​ര​ച്ചു​കാ​ണി​ക്കു​ന്ന 'മ​ല​പ്പു​റം മ​ന​സ്സ്' എ​ന്ന പു​സ്ത​ക​ത്തി​‍െൻറ പ്ര​കാ​ശ​നം വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. രാ​ത്രി എ​ട്ടി​ന്​ ഇ​മ്പാ​ല ഗാ​ർ​ഡ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് വൈ​സ് കോ​ൺ​സ​ൽ പി. ​ഹ​രി​ദാ​സ​ൻ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും.

മ​ല​പ്പു​റം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ൻ​റും മ​ല​യാ​ള മ​നോ​ര​മ സീ​നി​യ​ർ സ​ബ് എ​ഡി​റ്റ​റു​മാ​യ ശം​സു​ദ്ദീ​ൻ മു​ബാ​റ​ക്കാ​ണ്​ പു​സ്​​ത​കം ര​ചി​ച്ച​ത്. മ​ത​ത്തി​നും ജാ​തി​ക്കും രാ​ഷ്​​ട്രീ​യ​ത്തി​നു​മ​പ്പു​റം മ​ല​പ്പു​റ​ത്തി​‍െൻറ ന​ന്മ​യും സ്നേ​ഹ​പാ​ര​മ്പ​ര്യ​വും നി​റ​ഞ്ഞ നൂ​റോ​ളം വാ​ർ​ത്താ​ഫീ​ച്ച​റു​ക​ളാ​ണ് പു​സ്ത​ക​ത്തി​ൽ ചി​ത്ര​ങ്ങ​ൾ സ​ഹി​തം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രൂ​പ​വ​ത്​​ക​ര​ണം മു​ത​ൽ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട ജി​ല്ല​യാ​ണ് മ​ല​പ്പു​റം. അ​മ്പ​ത് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും മ​ല​പ്പു​റ​ത്തെ​ക്കു​റി​ച്ചു​ള്ള അ​പ​വാ​ദ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും തു​ട​രു​ക​യാ​ണ്.

മ​നു​ഷ്യ​മ​ന​സ്സു​ക​ളി​ൽ അ​ർ​ബു​ദം​പോ​ലെ വെ​റു​പ്പ് പ​ട​രു​ന്ന ഈ ​കാ​ല​ത്ത് മ​നു​ഷ്യ​സ്നേ​ഹം മ​രി​ച്ചു​പോ​കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്നാ​ണ് 'മ​ല​പ്പു​റം മ​ന​സ്സ്' എ​ന്ന പു​സ്ത​ക​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത​യും സാ​ഹോ​ദ​ര്യ​വും സ​മ​ഭാ​വ​ന​യും ഓ​രോ മ​ല​പ്പു​റ​ത്തു​കാ​ര​‍െൻറ​യും അ​ഭി​മാ​ന​മാ​ണെ​ന്ന് പു​സ്ത​കം വി​ളി​ച്ചു​പ​റ​യു​ന്നു.

പാ​ര​മ്പ​ര്യ​മാ​യി വ്യ​ത്യ​സ്ത സ​മു​ദാ​യ​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​ങ്ങ​ളു​ടെ​യും പ്രാ​ദേ​ശി​ക ത​നി​മ​ക​ളു​ടെ​യും സ്നേ​ഹ​സു​ഗ​ന്ധ​ങ്ങ​ൾ അ​ണി​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ല​പ്പു​റ​ത്തി​‍െൻറ മ​തേ​ത​ര വ​ഴി​ക​ളി​ലൂ​ടെ ഒ​രു വാ​ർ​ത്താ​യാ​ത്ര​യാ​ണി​ത്. മ​ല​പ്പു​റ​ത്തി​‍െൻറ യ​ഥാ​ർ​ഥ സ്നേ​ഹ​ത്തി​‍െൻറ നേ​ർ​ക്കാ​ഴ്ച വ​ര​ച്ചു​കാ​ണി​ക്കാ​നു​ള്ള എ​ളി​യ ശ്ര​മം​കൂ​ടി​യാ​ണ് ഈ ​പു​സ്ത​ക​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പു​സ്ത​കം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ലൈ​ബ്ര​റി​ക​ളി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കും. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന സു​വ​നീ​ർ 'മ​രു​ഭൂ​വ​സ​ന്തം കെ.​എം.​സി.​സി', കേ​ര​ള നി​യ​മ​സ​ഭ​യി​ൽ മു​സ്​​ലിം ലീ​ഗ് സാ​മാ​ജി​ക​രു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ന​ട​പ്പാ​യ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പ്ര​തി​പാ​ദി​ക്കു​ന്ന 'നി​യ​മ​നി​ർ​മാ​ണ​ത്തി​ലെ മു​സ്​​ലിം ലീ​ഗ്' എ​ന്നീ പു​സ്ത​ക​ങ്ങ​ളും ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. ജി​ല്ല കെ.​എം.​സി.​സി​യു​ടെ ആ​സ്പെ​യ​ർ പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ് പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​സാ​ധ​ക​ർ. ഹ​ബീ​ബ് ക​ല്ല​ൻ, സീ​തി കൊ​ള​ക്കാ​ട​ൻ, ബാ​ബു ന​ഹ്ദി, ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Malappuram District KMCC to Publishing; ‘Malpuram Manass’ release today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.