റിയാദ്: ചാവക്കാട് പുന്ന ബൂത്ത് കോൺഗ്രസ് പ്രസിഡൻറ് നൗഷാദിെൻറ കൊലപാതകത്തിൽ കോ ൺഗ്രസ് കൂട്ടായ്മ മലപ്പുറം ജില്ല കമ്മിറ്റി അനുശോചന യോഗം ചേർന്നു. ബത്ഹയിലെ സോന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബ്ദുൽ സലീം ആർത്തിയിൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് പ്രവർത്തകർക്കുനേരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ നേതൃത്വത്തിെൻറ അനങ്ങാപ്പാറ നയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. സിദ്ദീഖ് കല്ലുപറമ്പൻ, ഹുസൈൻ മാടാല, ഫിറോസ് നിലമ്പൂർ, നാസർ ലൈസ്, ആദം ചെമ്പൻ, ബഷീർ കറ്റാനം, ബനൂജ് പുലത്ത്, അനിൽ വെള്ളൊലി, സലീം വട്ടപ്പാറ, രാജൻ കിടങ്ങയത്ത്, സുലൈമാൻ പൂക്കോട്ടുംപാടം, മുഹമ്മദ് അസ്ലം, അബ്ദുല്ലത്തീഫ് തുടങ്ങിയവർ നേതൃത്വം ന്നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.