മലബാർ അടുക്കള’ റിയാദ് ചാപ്റ്റർ ഫാമിലി മീറ്റിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ‘മലബാർ അടുക്കള’ റിയാദ് ചാപ്റ്റർ ഫാമിലി മീറ്റ്
റിയാദ്: മലബാർ അടുക്കള റിയാദ് ചാപ്റ്റർ ‘ഫാമിലി മീറ്റ് 2023’ റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. റിയാദ് കോഓഡിനേറ്റർ സൽമ ഫാസിൽ അധ്യക്ഷത വഹിച്ചു. മലബാർ അടുക്കള സ്ഥാപകൻ മുഹമ്മദ് അലി ചാക്കോത്തിന്റെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്ന ഭാവി പരിപാടികളെ കുറിച്ച് അംഗങ്ങളുമായി ചർച്ച നടത്തി. ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിനോദ പരിപാടികൾ അരങ്ങേറി. ഹാശിഫ, സുമയ്യ, ഷംന ഷാഹിർ, നസീബ സലാം, ശാദിയ, ഷെരീഫ തുടങ്ങിയവർ സംസാരിച്ചു. ഷഫാഹു റമീസ് സ്വഗതവും ലുബ്ന ജൗഹർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.