മലബാർ ഗോൾഡിെൻറ കാനഡയിലെ അജാക്സിൽ ആരംഭിച്ച പുതിയ ഷോറൂം ഒന്റാറിയോ
അസോസിയറ്റ് മിനിസ്റ്റർ ഓഫ് സ്മാൾ ബിസിനസ് നിന ടാംഗ്രി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യു.എസിലും കാനഡയിലുമായി രണ്ട് പുതിയ ഷോറൂമുകൾ കൂടി തുറന്നു. ടെക്സസിലെ ഓസ്റ്റിനിലും കാനഡയിലെ അജാക്സിലുമാണ് പുതിയ ഷോറൂമുകൾ.
യു.എസിൽ മലബാർ ഗോൾഡിെൻറ ഏഴാമത്തേതും കാനഡയിലെ മൂന്നാമത്തേയും ഷോറൂമാണിത്. ഇതോടെ വടക്കേ അമേരിക്കയിലെ മലബാർ ഗോൾഡിെൻറ ഷോറൂമുകളുടെ എണ്ണം പത്തായി. കൂടാതെ ആഗോള ഷോറൂമുകളുടെ എണ്ണം 417 ആയി ഉയർന്നു.
കാനഡയിലെ ഒൻറാറിയോയിൽ സ്ഥിതിചെയ്യുന്ന അജാക്സിലെ ഷോറൂം ഡിസംബർ ആറിന് ഒൻറാറിയോ അസോസിയറ്റ് മിനിസ്റ്റർ ഓഫ് സ്മാൾ ബിസിനസ് നിന ടാംഗ്രിയും ടെക്സാസിലെ ഓസ്റ്റിനിലുള്ള ഷോറൂം ഡിസംബർ ഏഴിന് ലീൻഡർ സിറ്റി മേയർ നകോൾ തോംസണും ഉദ്ഘാടനം ചെയ്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ്, മാനുഫാക്ചറിങ് ഹെഡ് എ.കെ. ഫൈസൽ, ഡയറക്ടർ ഓഫ് ഫിനാൻസ് ആൻഡ് അഡ്മിൻ സി.എം.സി. അമീർ, ചീഫ് ഡിജിറ്റൽ ഓഫിസർ കെ. ഷാജി, നോർത്ത് അമേരിക്ക റീജനൽ ഹെഡ് ഓഫ് ഓപറേഷൻസ് ജോസഫ് ഈപ്പൻ, യു.എസ് ബ്രാഞ്ച് ഹെഡ് ജസാർ, കാനഡ ഓപറേഷൻസ് ഹെഡ് എൻ.കെ. ഷർഫാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
6,000 ചതുരശ്ര അടിയിലാണ് അജാക്സിലെ പുതിയ ഷോറൂം. മലബാർ ഗോൾഡിെൻറ 25ലധികം വരുന്ന എക്സ്ക്ലൂസിവ് ബ്രാൻഡുകളിലുള്ള സ്വർണത്തിലും വജ്രത്തിലും രൂപകൽപന ചെയ്ത 30,000ത്തിലധികം ആഭരണങ്ങളുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്.
യു.എസിലെ മലബാർ ഗോൾഡിെൻറ പ്രീമിയം ഷോറൂമുകളിൽ ഒന്നായിരിക്കും ഓസ്റ്റിനിൻ ഷോറൂം. 18 കാരറ്റ്, 22 കാരറ്റ് സ്വർണാഭരണങ്ങളിലും ഡയമണ്ട് ആഭരണങ്ങളിലുമായി 20,000ലധികം ഡിസൈനുകൾ ഇവിടെ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.