മക്ക: മക്ക നഗരത്തിലെ ഏകീകൃത പൊതുഗതാഗത പദ്ധതിക്ക് കീഴിൽ പരീക്ഷണ ഘട്ടം ആരംഭിച്ചു. റുസൈഫയിലെ ഹറമൈൻ എക്സ്പ്രസ് റെയിൽവേ സ്റ്റേഷനെയും ഹറമിനടുത്തുള്ള ജബൽ ഉമർ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ട്രാക്കിലാണ് 'മക്ക ബസുകൾ' പരീക്ഷണ ഓട്ടം തുടങ്ങിയത്. വിഷൻ 2030-െൻറ പ്രോഗ്രാമുകളിലൊന്നായ തീർഥാടക സേവന പദ്ധതിയുടെ സംരംഭങ്ങളിലൊന്നാണ് മക്ക പൊതുഗതാഗത പദ്ധതി. ഇതോടെ ഹറമൈൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഹറമിലേക്ക് യാത്രക്കാർക്ക് വേഗത്തിലെത്താൻ സാധിക്കും.
പൊതുജനങ്ങൾക്കും തീർഥാടകർക്കും നൽകുന്ന സേവനം വിപുലമാക്കാൻ സഹായിക്കുന്ന സൗകര്യങ്ങളുടെയെല്ലാം കാര്യക്ഷമത നിരീക്ഷിക്കാനാണ് പരീക്ഷണ ഘട്ടത്തിലൂടെ മക്ക-മശാഇർ റോയൽ കമീഷൻ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവസരം നൽകും. ബാക്കിയുള്ള 12 ട്രാക്കുകളുടെ ജോലികൾ വരും കാലയളവിൽ നിശ്ചിത പ്ലാൻ അനുസരിച്ച് ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. റോയൽ കമീഷനു കീഴിലെ മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം പൊതുഗതാഗത പദ്ധതിയുടെ ബാക്കിയുള്ള ബസ് റൂട്ടുകളിൽ ബസ് സർവിസുകൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. വരും മാസങ്ങളിൽ നാല് ഘട്ടങ്ങളിലായി ഇതു പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.