ഇന്ദിരഗാന്ധിയുടെ ഓർമകളിൽ മക്ക ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മക്ക: ലോകം കണ്ട ഉരുക്ക് വനിത ഇന്ദിരഗാന്ധിയുടെ ഓർമകളിൽ മക്ക ഒ.ഐ.സി.സി കമ്മറ്റിയുടെ നേതൃത്വത്തിൽ ഏഴാമത് രക്തദാന ക്യാമ്പ് മക്ക കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയുമായി ചേർന്ന് വിപുലമായി സംഘടിപ്പിച്ചു. ഫലസ്തീനിൽ അശാന്തിയുടെ നാളുകൾ ലോകം കാണുമ്പോൾ ഇന്ദിരഗാന്ധിയുടെ സാന്നിധ്യം ആർക്കും വിസ്മരിക്കുവാൻ കഴിയില്ലെന്ന് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഷാനിയാസ് കുന്നിക്കോട് അഭിപ്രായപ്പെട്ടു. മക്ക കിങ് അബ്ദുല്ല ബ്ലഡ് ബാങ്ക് മേധാവികളായ റായിദ് അൽ സഹ്റാനി, ഹമ്മാൻ അൽ ഹർബി, റെയിഡ് അൽ ഹലീൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മക്ക ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഷാജി ചുനക്കരയുടെ നേതൃത്വത്തിൽ സാക്കിർ കൊടുവള്ളി, നിസാം കായംകുളം, ജെയിസ് സാഹിബ് ഓച്ചിറ, സലീം കണ്ണനംകുഴി, ഹബീബ് കോഴിക്കോട്, അനസ് തേവലക്കര, അൻവർ ഇടപ്പള്ളി, സുഹൈൽ പറമ്പിൽ, നൗഷാദ് എടക്കര, രയീഫ് കണ്ണൂർ, ഷംസ് പാലക്കാട്, മുബഷിർ അരീക്കോട്, വനിത കോഓഡിനേറ്റർ നിസാ നിസാമിന്റെ നേതൃത്വത്തിൽ ഹസീന ഷാ, ശബാന ഷാനിയാസ്, ജസീന അൻവർ, നിജി നിഷാദ്, അനീഷാ നിസാം, ഷീബ എന്നിവർ രക്തദാനം ചെയ്തു. പരിപാടിയിൽ മറ്റു നിരവധി പേർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.