മ​ക്ക​യി​ൽ മ​രി​ച്ച നൗ​ഫ​ലി​ന്റെ വീ​ട് മ​ർ​ക​സ് പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​ക്ക​യി​ൽ മ​രി​ച്ച നൗ​ഫ​ലി​​ന്റെ മ​ക്ക​ളു​ടെ തു​ട​ർ​പ​ഠ​നം ‘മ​ർ​ക​സ്’ ഏ​റ്റെ​ടു​ത്തു

മ​ക്ക: മ​ക്ക​യി​ലെ പ്ര​വാ​സി​യാ​യി​രി​ക്കെ മ​രി​ച്ച അ​രീ​ക്കോ​ട് വി​ള​യി​ൽ സ്വ​ദേ​ശി നൗ​ഫ​ൽ പ​മ്പോ​ട​ന്റെ മ​ക്ക​ളു​ടെ തു​ട​ർ വി​ദ്യാ​ഭ്യാ​സം ‘മ​ർ​കസ്’ ഏ​റ്റെ​ടു​ത്ത​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ക്ക മ​ർ​കസ് ക​മ്മി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ന​ഷ്‌​വ​യു​ടെ​യും നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ജ്​​വ​യു​ടെ​യും തു​ട​ർ​പ​ഠ​നം മ​ർ​ക്ക​സു​സ്സ​ഖാ​ഫ​ത്തി സു​ന്നി​യ്യ ഏ​റ്റെ​ടു​ത്ത​ത്.

ഓ​ർ​ഫ​ൻ കെ​യ​ർ സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ർ​ക​സ് വി​ദ്യാ​ഭ്യാ​സം ഏ​റ്റെ​ടു​ത്ത​തെ​ന്നും സ്വ​ന്തം വീ​ടു​ക​ളി​ൽ മാ​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ താ​മ​സി​ച്ച് പ​ഠ​നം, ഭ​ക്ഷ​ണം, മ​റ്റു അ​നു​ബ​ന്ധ ചെ​ല​വു​ക​ളും മ​ർ​ക​സ് വ​ഹി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. മ​ർ​ക​സ് പ്ര​തി​നി​ധി​ക​ളാ​യ മ​ർ​സൂ​ക് സ​അ​ദി (മ​ർ​ക​സ് ഗ്ലോ​ബ​ൽ), കൗ​സ​ർ സ​ഖാ​ഫി (മ​ർ​ക​സ് ഖു​ർ​ആ​ൻ കോ​ള​ജ്), ഇ​സ്ഹാ​ഖ് ഖാ​ദി​സി​യ്യ (മ​ർ​ക​സ് മ​ക്ക സെ​ക്ര​ട്ട​റി), മു​സ്ത​ഫ കാ​ളോ​ത്ത്, ശ​റ​ഫു​ദ്ദീ​ൻ വ​ട​ശ്ശേ​രി എ​ന്നി​വ​ർ നൗ​ഫ​ലി​​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കു​ടും​ബ​വു​മാ​യി സം​സാ​രി​ച്ച​താ​യും ഐ.​സി.​എ​ഫ് മ​ക്ക മീ​ഡി​യ ക​ൺ​വീ​ന​ർ ശി​ഹാ​ബ് കു​റു​ക​ത്താ​ണി അ​റി​യി​ച്ചു.

Tags:    
News Summary - Makkah Markaz charity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.