മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു
മക്ക: സൗദി കെ.എം.സി.സിക്കു കീഴിൽ പുതിയ അംഗത്വ അടിസ്ഥാനത്തിൽ മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു.മക്കയിലെ 21ഏരിയ കമ്മിറ്റികൾ മുഖേന അംഗത്വ കാമ്പയിൻ നടത്തിയാണ് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നത്. സെൻട്രൽ കമ്മിറ്റി ഓഫിസിൽ ചേർന്ന അനുമോദന യോഗം സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അശ്റഫ് വേങ്ങാട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ബഷീർ മുന്നിയൂർ, നാലകത്ത് സാലി എന്നിവർ സംസാരിച്ചു. ബഷീർ മുന്നിയൂർ, നാലകത്ത് സാലി എന്നിവർ റിട്ടേണിങ് ഓഫിസർമാരായി കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തി. തെരഞ്ഞെടുത്ത മുഴുവൻ അംഗങ്ങൾക്കും വിവിധ ഏരിയ കമ്മിറ്റി അംഗങ്ങൾ ഹാരാർപ്പണം നടത്തി. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും മുസ്തഫ മലയിൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സുലൈമാൻ മാളിയേക്കൽ (ചെയർ), ഇസ്സുദ്ദീൻ ആലുക്കൽ, ഹാരിസ് പെരുവള്ളൂർ (വൈ. ചെയർ), കുഞ്ഞിമോൻ കാക്കിയ (പ്രസി), നാസർ കിൻസാറ, മുഹമ്മദ് അലി മൗലവി, കുഞ്ഞാപ്പ പൂക്കോട്ടൂർ, അൻസാർ കൊണ്ടോട്ടി, എം.സി നാസർ മാങ്കടവ് (വൈ. പ്രസി), മുജീബ് പൂക്കോട്ടൂർ (ജന. സെക്ര), മുസ്തഫ മലയിൽ (ഓർഗ. സെക്ര), ഷാഹിദ് പരേടത്ത്, സിദ്ദീഖ് കൂട്ടിലങ്ങാടി, സമീർ കൊട്ടുക്കര, നാസർ ഉണ്യാൽ, സക്കീർ കാഞ്ഞങ്ങാട് (ജോ. സെക്ര), മുസ്തഫ മുഞ്ഞകുളം (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.