മക്കയുടെ പടിഞ്ഞാറ്​ സ്​ഥിരം അറവ്​ ശാല; നിർമാണ ജോലികൾ ആരംഭിച്ചു

മക്ക: മക്കയുടെ പടിഞ്ഞാറ്​ സ്​ഥിരം അറവു ശാല സ്​ഥാപിക്കുന്നതിനുള്ള നിർമാണ ജോലികൾ ആരംഭിച്ചതായി മക്ക മുനിസിപ് പാലിറ്റി വ്യക്​തമാക്കി. ജിദ്ദ, മക്ക പഴയ റോഡിൽ 50,000 ചതുരശ്ര മീറ്ററിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ്​ പുതിയ അറവ്​ ശാല നിർമിക്കുന്നത്​. വിഷൻ 2030 ലക്ഷ്യമിട്ട്​ മക്കയിലെ ബലദിയ അറവ്​ ശാലകൾ വികസിപ്പിക്കുന്നതി​​​െൻറ ഭാഗമായാണിത്​.

മക്കയിലുളളവർക്കും സന്ദർശകർക്കും​ എത്തിപ്പെടാൻ കഴിയുന്ന സ്​ഥലത്താണ്​ പുതിയ കേന്ദ്രം. അത്യാധുനിക സംവിധാനങ്ങളോട്​ കൂടിയതും മണിക്കൂറിൽ 1000 കാലികളെ അറക്കാൻ കഴിയുന്ന വിധത്തിലാണ്​ പദ്ധതി ഒരുക്കുന്നത്​. മാലിന്യം പരിസ്​ഥിതിക്ക്​ കോട്ടം തട്ടാതെ സംസ്​കരിക്കാനുള്ള സംവിധാനവുമുണ്ട്​​. കഫ്​ത്തീരിയ, കച്ചവട കേന്ദ്രങ്ങൾ എന്നിവയും ഇതോടനുബന്ധിച്ചുണ്ടാവും.

Tags:    
News Summary - makka-soudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.