???? ?????? ?????? ??????????????????? ??????????? ???????? ????????????? ???? ??????? ??? ???? ?????? ????????????????

സുരക്ഷ ഒരുക്കങ്ങൾ പരിശോധിച്ചു

മക്ക: പുണ്യസ്ഥലങ്ങളിലെ ചെക്ക്​പോയൻറുകളും ഹറമിലെയും സുരക്ഷ ഒരുക്കങ്ങളും പൊതുസുരക്ഷ ഡയറക്​ട്​റും ഹജ്ജ്​ സുരക്ഷാമേധാവിയുമായ ലെഫ്​റ്റനൻറ്​ ജനറൽ ഖാലിദ്​ ബിൻ ഖറാർ അൽഹർബി പരിശോധിച്ചു. ഹജ്ജ്​ സുരക്ഷ അസിസ്​റ്റൻറ്​ മേധാവി മേജർ ജനറൽ സാഇദ്​ അൽത്വവിയാവിക്കും മറ്റു​ സുരക്ഷ ​കമാൻഡർമാർക്കുമൊപ്പം പുണ്യസ്ഥലങ്ങളിലെ വിവിധ ചെക്ക്​പോയൻറുകളിലെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. തീർഥാടകരെ സ്വീകരിക്കുന്നതിന്​ ഹറമിനകത്തും പുറത്ത്​ മുറ്റങ്ങളിലും ഏർപ്പെടുത്തിയ ഒരുക്കങ്ങൾ ഹറം സുരക്ഷ മേധാവി മേജർ ജനറൽ മുഹമ്മദ്​ ബിൻ വസൽ അൽഅഹ്​മദി വിവരിച്ചു കൊടുത്ത​ു. പുണ്യസ്ഥലങ്ങളിലെ ചില സുരക്ഷാവിഭാഗങ്ങളുടെ കേന്ദ്രങ്ങളും പൊതുസുരക്ഷാമേധാവി സന്ദർശിച്ചു
Tags:    
News Summary - makka haram-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.