Posted On
date_range Updated On
date_range മസ്ജിദുല്‍ ഹറാമില്‍ തണൽ കുടകൾ സ്ഥാപിക്കും
ജിദ്ദ: മക്കയിലെ മസ്ജിദുല്‍ ഹറാമിെൻറ വിവിധ മുറ്റങ്ങളില്‍ തണൽ കുടകൾ ഉടന്‍ സ്ഥാപിക് കും. ലോകത്തെ ഏറ്റവും വലിയ തണല്‍ കുടകളാണ് കഅ്ബാലയം കുടികൊള്ളുന്ന മസ്ജിദുൽ ഹറാം മുറ്റങ്ങളില്‍ സ്ഥാപിക്കുന്നത്. ഹജ്ജിനു ശേഷം കുടകൾ സ്ഥാപിക്കുമെന്ന് അധികൃതർ നേരത ്തേ അറിയിച്ചിരുന്നു. റമദാന് മുന്നോടിയായി ഇത് പൂര്‍ത്തിയാക്കും. മട്ടുപ്പാവിൽ തുറന്ന ടെറസിൽ കഅ്ബ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് തണല്‍ വിരിക്കാനും ഇതോടെ സാധിക്കും.
ലോകത്തെ വലിയ കുടകളാണ് നിലവില്‍ മദീനയില്‍ പ്രവാചകെൻറ പള്ളിമുറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. ആവശ്യാനുസരണം തുറക്കാനും അടക്കാനും കഴിയുന്നവയാണിവ. സൂര്യാസ്തമയത്തോടെ ഒാേട്ടാമാറ്റിക്കായി അടയുന്നതാണ് മദീന മസ്ജിദുന്നബവിയിലെ കുടകൾ. ഇതിനേക്കാള്‍ വലിയ കുടകളാണ് മക്കയിലെ ഹറം മുറ്റത്തും മട്ടുപ്പാവിലും സ്ഥാപിക്കുക.
ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഇരു ഹറം കാര്യാലയ വിഭാഗം അറിയിച്ചു. മൂന്നാമത് സൗദി വികസന പദ്ധതി നടക്കുന്ന മുറ്റങ്ങളിലാണ് കുടകള്‍ ആദ്യം സ്ഥാപിക്കുക. പിന്നീട് ഹറം പള്ളിയുടെ മട്ടുപ്പാവിൽ കുട സ്ഥാപിക്കും. ഇതോടെ കഅ്ബ പ്രദക്ഷിണം നടക്കുന്ന ഭാഗത്തെ വെയില് തടയാനാകും. റമദാനു മുമ്പായി പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഇരു ഹറം കാര്യാലയ വിഭാഗം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.