‘ഫോക്കസ് സ്റ്റാക് പനോരമ’ സാങ്കേതിക വിദ്യ ഉപയോഗിച്ച് പകർത്തിയ മഖാം ഇബ്രാഹിമിെൻറ ചിത്രങ്ങൾ
മക്ക: കഅബക്ക് സമീപം സ്ഥാപിച്ച മഖാം ഇബ്രാഹിമിെൻറ (ഇബ്രാഹിം നബിയുടെ കാലടിപ്പാട്) 'ഫോക്കസ് സ്റ്റാക് പനോരമ' എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങൾ ഇരുഹറം കാര്യാലയ മന്ത്രാലയം പുറത്തുവിട്ടു. ഇതേ രീതിയിൽ എടുത്ത ഹജറുൽ അസ്വദിെൻറ ചിത്രങ്ങൾ നേരത്തെ മന്ത്രാലയം പുറത്തുവിട്ടിരുന്നു. 49,000 മെഗാപിക്സൽ റെസല്യൂഷനോടുകൂടിയതാണ് ചിത്രം.
കഅബ നിർമാണ വേളയിൽ ചുമരുകൾ വളരെ ഉയർന്നപ്പോൾ പ്രവാചകൻ ഇബ്രാഹിം നബി കയറി നിൽക്കാൻ ഒരു കല്ല് ഉപയോഗിച്ചു. ഈ കല്ലിൽ പതിഞ്ഞ അദ്ദേഹത്തിെൻറ കാൽപ്പാടുകൾ സ്വർണം, വെള്ളി, ഗ്ലാസ് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു ഫ്രെയിമിൽ സൂക്ഷിച്ചിരിക്കുന്നതാണ് മഖാം ഇബ്രാഹിം. ഏതാണ്ട് ചതുരാകൃതിയിലുള്ള ഈ കല്ലിന് 40 സെൻറീമീറ്റർ നീളവും വീതിയും 20 സെൻറീമീറ്റർ ഉയരവുമുണ്ട്. മഞ്ഞയും ചുവപ്പ് കലർന്ന വെള്ളയുമാണ് കല്ലിെൻറ നിറം. കാൽപ്പാടുകളുടെ മുദ്ര കല്ലിന് നടുവിലാണ്.
കല്ലിെൻറ ഉപരിതലത്തിലെ കാൽപ്പാടുകളുടെ നീളം 27 സെൻറീമീറ്ററും അവയുടെ വീതി 14 സെൻറീമീറ്ററുമാണ്. കഅബയുടെ വാതിലിനു മുന്നിൽ 10 മുതൽ 11 മീറ്റർ കിഴക്കായി സഫയിലേക്കും മർവയിലേക്കുമുള്ള വഴികൾക്കടുത്തായാണ് മഖാം ഇബ്രാഹിം സ്ഥാപിച്ചിട്ടുള്ളത്. ഒരു ക്രിസ്റ്റൽ ഗ്ലാസും സിൽവർ കവറും പിന്നീട് സ്ഥാപിച്ചു. ഫഹദ് രാജാവിെൻറ ഭരണകാലത്ത് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം മഖാം ഇബ്രാഹിം പുതുക്കിപ്പണിതിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.