അ​ബ്​​ദു​ൽ ക​രീം മ​രി​ക്കാ​ർ, ആ​യി​ഷ റി​സ്‌​വ, ഐ​റ സ​ക്ക​രി​യ, റ​ഫാ​ൻ മു​ഹ​മ്മ​ദ്

മ​ജ്‌​ലി​സ് പൊ​തു​പ​രീ​ക്ഷ; വി​ജ​യി​ക​ളെ റൗ​ദ മ​ദ്റ​സ പി.​ടി.​എ ആ​ദ​രി​ച്ചു

റി​യാ​ദ്: കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് (മ​ജ്‌​ലി​സ്) 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ പ്രൈ​മ​റി ഇ​സ്‌​ലാ​മി​ക് എ​ജു​ക്കേ​ഷ​ൻ പൊ​തു​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ളെ അ​ൽ മ​ദ്ര​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ റൗ​ദ പി.​ടി.​എ ക​മ്മി​റ്റി ആ​ദ​രി​ച്ചു. പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ ആ​ദ​ര​ഫ​ല​കം ന​ൽ​കി അ​നു​മോ​ദി​ച്ചു.

റൗ​ദ മ​ദ്റ​സ​യി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ, പ​രീ​ക്ഷ​യി​ൽ എ ​പ്ല​സ് നേ​ടി​യ അ​ബ്​​ദു​ൽ ക​രിം മ​രി​ക്കാ​ർ, എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ആ​യി​ഷ റി​സ്‌​വ, അ​യ്റ സ​ക്ക​റി​യ്യ, ബി ​പ്ല​സ് നേ​ടി​യ റ​ഫാ​ൻ മു​ഹ​മ്മ​ദ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി.​ടി.​എ​യു​ടെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ​ത്. പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്റ​സ ര​ക്ഷാ​ധി​കാ​രി അം​ജ​ദ് അ​ലി ര​ക്ഷി​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ റി​പ്പോ​ർ​ട്ട് കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു. 

Tags:    
News Summary - Majlis Public Examination; Rawda Madrasa PTA felicitates the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.