മദ്റസത്തുനൂർ സാഹിത്യോത്സവം: വിദ്യാർഥികളുടെ സർഗവിരുന്ന്

ജുബൈൽ: വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മദ്റസത്തുനൂർ സാഹിത്യോത്സവം 2026 ജുബൈൽ സ്പൈസ് റസ്റ്റാറൻറിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ അരങ്ങേറി. പരിപാടികൾ ഇഷയുടെ ഖുർആൻ പാരായണത്തോടെയാണ് ആരംഭിച്ചത്. കെ.ജി വിദ്യാർഥികളായ ഇൻഷ, ഇമൽ, സിയ, സരിയ, ആദം, ഹലീം എന്നിവർ അവതരിപ്പിച്ച ആക്ഷൻ സോങ് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒന്നാം ക്ലാസ് വിദ്യാർഥികളായ ഐസിൻ, റാമി, റാമിൻ, മാഹിർ, ഫൈഹാൻ, ഫറാസ് എന്നിവർ ‘നമ്മുടെ നബി’ എന്ന വിഷയത്തിലും, ഹംന, നൈറ, ആസിഫ എന്നിവർ ‘ഖുർആൻ’ പ്രമേയമായും മനോഹരമായ സംഘഗാനങ്ങൾ ആലപിച്ചു.

രണ്ടാം ക്ലാസിലെ ബെൻസ, ഫൻസ, ഐമ, അലീസ, ജന്ന, ദിയ എന്നിവരും ‘നമ്മുടെ നബി’യെ കുറിച്ച് ഗാനങ്ങൾ അവതരിപ്പിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച ലഘുനാടകങ്ങൾ പരിപാടിക്ക് ഏറെ മിഴിവേകി. ‘ആരും കാണാത്തത് അല്ലാഹു കാണുന്നു’ എന്ന ശീർഷകത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥികളായ മർജാൻ, സൈനബ്, ലിയാന, ഷിഫ, ഐലിൻ, ഫഹദ്, ലുത്ഫി, ഫർഹാൻ, ആഷാസ്, ആമിന, ദുഅ എന്നിവർ അവതരിപ്പിച്ച സ്കിറ്റും നാലാം ക്ലാസിലെ ആമിർ, മാസിൻ, റാസിൻ, ഇഷ, നേഹൽ എന്നിവർ അവതരിപ്പിച്ച സ്കിറ്റും ഏറെ ശ്രദ്ധേയമായി. അഞ്ചാം ക്ലാസ് വിദ്യാർഥികളായ നൂറിൻ, സഹ്റ, ഇഷാൽ, യാസൻ എന്നിവർ ‘സലാം’ പറയേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് സ്കിറ്റ് അവതരിപ്പിച്ചു.

നാലാം ക്ലാസിലെ ആമിന, ഐലിൻ, ആയിഷ നവൽ, ആദം, അൽഹാൻ, ആഷാസ്, ഫഹദ്, ഫർഹാൻ, ഫാത്തിഹ്, ഹയാൽ, ലുത്ഫി, ലിയാന, മർജാൻ, ദുഅ, ഷിഫ, സന, സൈനബ്, സഫാൻ എന്നിവർ ചേർന്നാണ് ഖുർആൻ പാരായണ പരിപാടി നടത്തിയത്. ഹാസിം, അയാൻ, സയാൻ, റയ്യാൻ, ഫാസ്, നാസിഷ് എന്നിവർ ആലപിച്ച സൗദി ദേശീയഗാനവും പരിപാടിയുടെ ഭാഗമായി.

മദ്റസ അധ്യാപകരായ ഫാത്തിമ ഫക്രു (പ്രോഗ്രാം കോഓഡിനേറ്റർ), സഹീറ, ഫസീല, ഷർഫ, നൂർജഹാൻ, റിജുവാൻ, റഹീം ചേലക്കുളം, ഫസൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. നാസർ ഓച്ചിറ സ്വാഗതവും ഷറഫാ റംസി നന്ദിയും പറഞ്ഞു.

Tags:    
News Summary - Madrasathunur Literary Festival: Students' creative feast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.