ഐ.എസ്.ഒ സ്റ്റാൻഡേർഡ് നിലനിർത്തുന്ന ലോകത്തെ ആദ്യ പത്ത് സ്മാർട്ട് സിറ്റികളിൽ മദീന നഗരവും

മദീന: സ്മാർട്ട് സിറ്റി സൂചകങ്ങളിൽ ഐ.എസ്.ഒ സ്റ്റാൻഡേർഡ് നിലനിർത്തുന്ന ലോകത്തെ ആദ്യ പത്ത് സ്മാർട്ട് സിറ്റികളിൽ ഒന്നായും അറബ്, ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മുൻപന്തിയിലും നിൽക്കുന്ന നഗരമായി മദീനയെ തിരഞ്ഞെടുത്തു. വേൾഡ് കൗൺസിൽ ഓഫ് സിറ്റിസ് ഡാറ്റയിൽ നിന്നാണ് മദീന നഗരം ഈ പദവി നേടിയത്. മദീന ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ ഖാലിദ് അൽ ഫൈസൽ, വേൾഡ് കൗൺസിൽ ഓഫ് സിറ്റിസ് ഡാറ്റ പ്രസിഡന്റ് പട്രീഷ്യ മക്കാർണി എന്നിവരുടെ സാന്നിധ്യത്തിൽ ഓൺലൈൻ ആയാണ് മദീനയെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായ പ്രഖ്യാപനം ഉണ്ടായത്. സുസ്ഥിര വികസനത്തിന്റെ സൂചകങ്ങൾ അളക്കുന്നതിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും മദീന നഗരം ഈയിടെയാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയത്.

ഐ.എസ്.ഒ മാനദണ്ഡങ്ങൾ അനുസരിച്ച് സ്മാർട്ട് സിറ്റി സൂചകങ്ങളിലെ പുരോഗതിയുടെ തോത് അളക്കുന്നതിലൂടെയും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിര ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതിലൂടെയും നഗരത്തിലെ താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെയും ആഗോള നഗരങ്ങളെ അപേക്ഷിച്ച് മദീന നഗരം ഏറെ മുന്നിട്ടു നിൽക്കുന്നതായി വേൾഡ് കൗൺസിൽ ഓഫ് സിറ്റിസ് ഡാറ്റ എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, വളർച്ചയും നൂതന സേവനങ്ങളും സുഗമമാക്കുക, മേഖലാ തലത്തിൽ വികസന ആസൂത്രണ പരിപാടികൾ മെച്ചപ്പെടുത്തുക, ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ സജ്ജമായ നൂതന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പൊതു പ്രവണതയെ പിന്തുണയ്ക്കുക തുടങ്ങിയ പദ്ധതികളെ ആസ്പദമാക്കിയാണ് ഐ.എസ്.ഒ മാനദണ്ഡങ്ങൾ നഗരങ്ങളെ വിലയിരുത്തുന്നത്

Tags:    
News Summary - Madinah among Top 10 Smart Cities in the World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.