ജിദ്ദ: പ്രവാചകജീവിതവും ഇസ്ലാമിക നാഗരികതയും വിവരിക്കുന്ന മ്യൂസിയത്തിന് പ്രധ ാന ആസ്ഥാനം ഒരുക്കാനുള്ള കരാറിൽ മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ജനറലും മുസ് ലിം പണ്ഡിത സഭ ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസ ഒപ്പുവെച്ചു. മദീന മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാെൻറ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ. മദീനയി ലെ ഇേക്കാണമിക് നോളജ് സിറ്റിയിൽ 20,000 ചതുരശ്ര മീറ്ററിലാണ് ആധുനിക സാേങ്കതിക സംവിധാനങ്ങളാലുള്ള ചരിത്രമ്യൂസിയം ഒരുക്കുന്നത്. മ്യൂസിയത്തിന് തെരഞ്ഞെടുത്ത സ്ഥലം ഏറ്റവും അനുയോജ്യവും അതിെൻറ പ്രധാന്യവും വിളിച്ചോതുന്നതുമാണെന്ന് മുസ്ലിം വേൾഡ് ജനറൽ സെക്രട്ടറി പറഞ്ഞു.
മഹത്തായ സന്ദേശത്തിെൻറയും ഇസ്ലാമിക നാഗരികതയുടെയും ഉറവിടമാണ് സൗദി അറേബ്യ. മ്യൂസിയത്തിെൻറ ശാഖകൾ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് 24 രാജ്യങ്ങളിൽനിന്ന് അപേക്ഷകൾ ലഭിച്ചു. തുടക്കമെന്നോണം ഇന്തോനേഷ്യയിലാണ് ആദ്യ ബ്രാഞ്ച് ആരംഭിക്കുന്നത്. പിന്നീട് യു.എ.ഇയിലും. മ്യൂസിയം മോഡലുകളുമായി ദുബൈയിൽ നടക്കാൻപോകുന്ന എക്സ്പോ 2020ൽ മുസ്ലിം വേൾഡ് ലീഗ് പെങ്കടുക്കും. ആസ്ഥാനമൊരുക്കാൻ വേണ്ട സഹായങ്ങൾ നൽകിയ മേഖല ഗവർണർക്ക് മുസ്ലിംവേൾഡ് ലീഗ് ജനറൽ സെക്രട്ടറി നന്ദി പറഞ്ഞു.
അതേസമയം, മദീനയിൽ ഒരുക്കുന്ന മ്യൂസിയം ഏറ്റവും നൂതന രീതികളും സാേങ്കതിക വിദ്യകളും ഉപയോഗിച്ച് പ്രവാചകെൻറ ജീവചരിത്രവും ഇസ്ലാമിക നാഗരികതയും ആളുകൾക്ക് വിവരിക്കുന്ന സുപ്രധാന പദ്ധതികളിലൊന്നാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങൾ, പരിശീലന, വികസന, വിവർത്തന കേന്ദ്രങ്ങൾ, നൂതന മ്യൂസിയം ഗാലറികൾ, അന്താരാഷ്ട്ര കോൺഫറൻസ് ഹാളുകൾ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് മ്യൂസിയം ഒരുക്കുന്നത്. മക്കയിലും സമാനമായ മ്യൂസിയം ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ സാന്നിധ്യത്തിൽ മുസ്ലിംവേൾഡ് ലീഗും ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയും തമ്മിൽ അടുത്തിടെയാണ് ഇതിനായുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഫൈസലിയ പദ്ധതിക്ക് കീഴിലായിരിക്കും മക്കയിലെ മ്യൂസിയം. ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തയിൽ ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ മ്യൂസിയത്തിെൻറ ബ്രാഞ്ച് നിർമിക്കാൻ കഴിഞ്ഞമാസം ഇന്തോനേഷ്യൻ സിവിൽ സർവിസും മന്ത്രിയും മുസ്ലിംവേൾഡ് ലീഗും തമ്മിൽ ധാരണയിൽ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.