സൗദി മന്ത്രിമാരുമായി എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ മന്ത്രിമാരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉന്നതതല കൂടിക്കാഴ്ച നടത്തി. വാണിജ്യ മന്ത്രി മാജിദ് അൽ ഖസബി, വ്യവസായ-ധാതു വിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫ്, നിക്ഷേപ മന്ത്രി ഫഹാദ് ബിൻ അബ്​ദുൽജലീൽ അൽ സൈഫ് എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്.

 

ഗൾഫ് മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്, സൗദി അറേബ്യയിൽ ഭക്ഷ്യവസ്തുക്കളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള വിപുലമായ നടപടികളെക്കുറിച്ച് യൂസഫലി മന്ത്രിമാരോട് വിശദീകരിച്ചു. രാജ്യത്തെ ഭക്ഷ്യസുരക്ഷ രംഗത്ത് ലുലു ഗ്രൂപ്പ് നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളെ മന്ത്രിമാർ യോഗത്തിൽ അഭിനന്ദിച്ചു.

 

ലുലു ഗ്രൂപ്പി​െൻറ ഭാവി പദ്ധതികൾക്ക് സൗദി ഗവൺമെൻറി​െൻറ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും സഹായ സഹകരണങ്ങളും മന്ത്രിമാർ വാഗ്ദാനം ചെയ്തു.റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ്, കൊമേഴ്സ്യൽ ഡയറക്ടർ നെമിൽ നസീർ എന്നിവരും വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

 

Tags:    
News Summary - M.A. Yusuff Ali holds meeting with Saudi Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.