ലുലു ഹൈപ്പര്‍മാര്‍ക്കറ്റിൽ ആരംഭിച്ച ‘പ്രൗഡ് ലി സൗത്ത് ആഫ്രിക്കന്‍’ ഫുഡ് ഫെസ്റ്റിവൽ ദക്ഷിണാഫ്രിക്കന്‍ വാണിജ്യ, വ്യവസായ മന്ത്രി ഫോ പാക്സ് ടൗ ഉദ്ഘാടനം ചെയ്തപ്പോൾ
റിയാദ്: സൗദിയില്‍ വൈവിധ്യമാര്‍ന്ന ആഫ്രിക്കന്‍ കാഴ്ചകളൊരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ‘പ്രൗഡ് ലി സൗത്ത് ആഫ്രിക്കന്‍’. ആഫ്രിക്കന്‍ രുചികള്‍, ഉൽപന്നങ്ങള്‍ എന്നിവയടക്കം അണിനിരത്തി ആഫ്രിക്കന്‍ സംസ്കാരത്തേയും വിപണിയേയും ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ഫെസ്റ്റ്, ദക്ഷിണാഫ്രിക്കന്‍ വാണിജ്യ, വ്യവസായ മന്ത്രി ഫോ പാക്സ് ടൗ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ലുലു മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സൗദി അറേബ്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ് ഫെസ്റ്റ്. ദക്ഷിണാഫ്രിക്കയുടെ 40ലധികം പ്രമുഖ ബ്രാന്‍ഡുകളുടെ 328 വ്യത്യസ്ത ഉൽപന്നങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഫെസ്റ്റില്‍ അണിനിരത്തിയിരിക്കുന്നത്.
ഇതിലൂടെ സൗദിയിലെ ഉപഭോക്താക്കള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ബ്രാന്‍ഡുകളുടെ പ്രീമിയം ഉൽപന്നങ്ങള്‍ മുതല്‍ പഴങ്ങളും, പച്ചക്കറികളും, അവശ്യസാധനങ്ങളും എല്ലാം നേരിട്ട് കാണാനും വാങ്ങാനും അവസരമുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഇഷ്ട ബ്രാന്‍ഡുകളായ ലാന്‍സ് വുഡ്, വില്ലോ ക്രീക്ക്, വെസ്റ്റ്ഫാലിയ, റോബര്‍ട്ട്സണ്‍സ്, നാന്‍ഡോസ്, കേപ് ഹെര്‍ബ്, സ്പൈസ് തുടങ്ങിയവയുടെ ഉൽപന്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
‘പ്രൗഡ് ലി സൗത്ത് ആഫ്രിക്കന്‍’ എന്ന ആശയത്തെ പ്രശംസിച്ച മന്ത്രി ഫോ പാക്സ് ടൗ, ദക്ഷിണാഫ്രിക്കന്‍ ഉൽപന്നങ്ങളുടെ അതുല്യശേഖരം സൗദി വിപണിയെ പരിചയപ്പെടുത്താന്‍ മുന്‍കൈ എടുത്തതിന് ലുലുവിനെ അഭിനന്ദിച്ചു. ദക്ഷിണാഫ്രിക്കന്‍ വ്യാപാരികള്‍ക്കും കമ്പനികള്‍ക്കും സൗദി വിപണിയിലെത്താന്‍ ഫെസ്റ്റിലൂടെ മികച്ച അവസരമാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ദൃഢപ്പെടുന്നതിന് ഫെസ്റ്റ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൗഡ് ലി സൗത്ത് ആഫ്രിക്കന്‍ സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്സ് സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പുതിയവീട്ടില്‍ പ്രതികരിച്ചു. ഫെസ്റ്റ് ആഫ്രിക്കന്‍ രുചികളുടെയും ഉൽപന്നങ്ങളുടെയും ഉത്സവം മാത്രമല്ല, മറിച്ച് സൗദിയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സൗഹൃദ, സംസ്കാര, വ്യാപാര ബന്ധത്തിന്റെ കൂടി ഉത്സവമാണ്.
മുന്‍ വര്‍ഷങ്ങളിലും സൗദിയില്‍ ലുലു അവതരിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ ഫെസ്റ്റുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 2022ല്‍ ജിദ്ദയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസ ഉദ്ഘാടനം ചെയ്ത ലുലുവിന്‍റെ പ്രൗഡ് ലി സൗത്ത് ആഫ്രിക്കന്‍ ഫുഡ് ഫെസ്റ്റിവല്‍ സൗദിയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നും മുഹമ്മദ് ഹാരിസ് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് ശേഷം ലുലു തുടര്‍ച്ചയായി സ്റ്റോറുകളിലെ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളുടെ സാന്നിധ്യം വർധിപ്പിച്ചുവരികയാണ്. ഇതിനോടനുബന്ധിച്ച് അവതരിപ്പിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മാംസ ഉൽപന്നങ്ങള്‍ നിലവില്‍ ലുലു ഉപഭോക്താക്കളുടെ ഏറ്റവും വിശ്വസനീയവും ഏറെ ആവശ്യവുമുള്ള ഉൽപന്നങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
ഈ പ്രതിബദ്ധത തുടരുന്നതിന്‍റെ ഭാഗമായാണ് ദക്ഷിണാഫ്രിക്കൻ ബ്രാൻഡുകളുടെ ഗുണമേന്മയും ഉന്നതനിലവാരവും പ്രതിഫലിപ്പിക്കുന്ന കൂടുതൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ, ഫെസ്റ്റിലൂടെ ലുലു വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.