സൗദി ലുലു ഹൈപർമാർക്കറ്റുകളിലെ ‘ആസ്ട്രേലിയ വീക്ക് 2025’ ആസ്ട്രേലിയൻ അംബാസഡർ മാർക് ഡൊണോവൻ ഉദ്ഘാടനം ​ചെയ്യുന്നു

സൗദിയിൽ ലുലു ‘ആസ്ട്രേലിയ വീക്ക്’; 960 ആസ്ട്രേലിയൻ പ്രീമിയം ഉൽപന്നങ്ങൾ

റിയാദ്​: ഭക്ഷ്യ സുരക്ഷ, വ്യാപാര മേഖലകളിൽ ഓസ്ട്രേലിയയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം ഊർജിതമാക്കി ലുലുവി​ന്റെ ‘ആസ്ട്രേലിയ വീക്ക് 2025’. സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലുടനീളമാണ് ആസ്ട്രേലിയൻ പ്രീമിയം ഉൽപന്നങ്ങൾ വിപണനത്തിനും പ്രദർശനത്തിനും എത്തിച്ച് വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

റിയാദിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡിപ്ലോമാറ്റിക് ക്വാർട്ടർ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ആസ്ട്രേലിയൻ അംബാസഡർ മാർക് ഡൊണോവൻ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, ആസ്ട്രേലിയൻ എംബസിയിലെ ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

 ആസ്ട്രേലിയയിലെ 129 പ്രമുഖ ബ്രാൻഡുകളുടെ 960 പ്രീമിയം ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ അണിനിരത്തിയാണ് ലുലു ആസ്ട്രേലിയ വീക്ക് ഒരുക്കിയത്. ആസ്ട്രേലിയയുടെ ഉന്നത നിലവാരമുള്ള ഭക്ഷ്യ സംസ്കാരം, ആരോഗ്യകരമായ ഭക്ഷ്യ ഉൽപന്നങ്ങൾ, സുസ്ഥിരമായ ഭക്ഷ്യ ഉൽപാദനം എന്നിവയെ അടയാളപ്പെടുത്തുന്നതാണ് ആസ്ട്രേലിയ വീക്ക്.

ഇതിലൂടെ ആസ്ട്രേലിയയുടെ പ്രീമിയം മാംസ ഉൽപന്നങ്ങൾ, പഴം-പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, കാൻഡ് ഭക്ഷണ വിഭവങ്ങൾ തുടങ്ങിയവ എല്ലാം സൗദിയിലെ ഉപഭോക്താക്കൾക്ക് വാങ്ങാൻ അവസരമുണ്ടാകും.

 രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ‘സൗദി ഫുഡ് ഷോ’യിലും ലുലു ആസ്ട്രേലിയ വീക്ക് ശ്രദ്ധേയമായിരുന്നു. ആസ്ട്രേലിയൻ പ്രീമിയം ഉൽപന്നങ്ങൾ സൗദിയിലെ ഉപഭോക്താക്കളിലേക്ക്​ എത്തിക്കാനായി ആസ്ട്രേലിയ വീക്കിലൂടെ വലിയ അവസരമാണ് ലുലു ഒരുക്കിയതെന്ന് ആസ്ട്രേലിയൻ അംബാസഡർ മാർക് ഡൊണോവൻ പറഞ്ഞു. സൗദിയുമായുള്ള സൗഹൃദത്തെ ഏറെ വിലമതിക്കുന്നു. ഈ ചുവടുവെയ്പിൽ ലുലു ഗ്രൂപ്പ് ആസ്ട്രേലിയയോടൊപ്പം തന്ത്രപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്ക് മികച്ചതും വേറിട്ടതുമായ ഷോപ്പിങ്​ അനുഭവമൊരുക്കാനാണ് ലുലു എപ്പോഴും ശ്രമിക്കുന്നതെന്നും ആസ്ട്രേലിയ വീക്ക് അതി​െൻറ ഭാഗമാണെന്നും സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ ഷെഹിം മുഹമ്മദ് വ്യക്തമാക്കി. ആസ്ട്രേലിയയുമായി കൈകോർക്കുന്നതിലൂടെ സൗദിയിലെ ഉപഭോക്താക്കളുടെ രുചികൾക്ക് അനുയോജ്യമായതും പോഷക ഗുണമുള്ളതുമായ ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ അണിനിരത്താൻ കഴിഞ്ഞു. ഈ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമെന്നും ഷെഹിം മുഹമ്മദ് അഭിപ്രായപ്പെട്ടു.

സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും മെയ് 17 വരെ ആസ്ട്രേലിയ വീക്കി​െൻറ ഭാഗമായുളള വിപുലമായ പ്രദർശനവും വിപണനവും തുടരും. വൈവിധ്യം നിറഞ്ഞതും പുതുമയുമയാർന്നതുമായ ആസ്ട്രേലിയൻ ഭക്ഷ്യ ഉൽപന്നങ്ങൾ ഏറ്റവും മികച്ച വിലയിൽ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുക കൂടിയാണ് ആസ്ട്രേലിയ വീക്കിലൂടെ ലുലു ലക്ഷ്യമിടുന്നത്.

Tags:    
News Summary - Lulu's 'Australia Week' in Saudi Arabia; 960 Australian premium products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.