നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എ. ലുലുവിന് ഇന്ത്യൻ സോഷ്യൽ ഫോറം

സൗദി കേരള കോഓഡിനേഷൻ കമ്മിറ്റി ആദരിച്ചപ്പോൾ

നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ലുലുവിനെ ആദരിച്ചു


ജിദ്ദ: ഈ വർഷത്തെ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്​റ്റ്​ (നീറ്റ്) പരീക്ഷയിൽ ദേശീയ തലത്തിൽ 22ാം റാങ്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും നേടിയ പാലക്കാട് അയിലൂർ അടിപ്പെരണ്ടയിലെ എ. ലുലുവിനെ ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓഡിനേഷൻ കമ്മിറ്റി ആദരിച്ചു. അടിപ്പെരണ്ട കെ.എ.കെ. മൻസിലിൽ അബ്​ദുൽ ഖാദർ, മെഹറുന്നിസ ദമ്പതികളുടെ മകളാണ് ലുലു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി മുജീബ് പുതുനഗരം എസ്.ഡി.പി.ഐ പാലക്കാട് ജില്ല വൈസ് പ്രസിഡൻറ്​ സക്കീർ ഹുസൈൻ കൊല്ലങ്കോട് എന്നിവർ റാങ്ക് ജേതാവി​െൻറ അടിപ്പെരണ്ടയിലെ വീട്ടിലെത്തിയാണ് ലാപ്ടോപ്പും പ്രശംസഫലകവും നൽകി ആദരിച്ചത്.

ജില്ലകമ്മിറ്റി അംഗം റഷീദ് പുതുനഗരം, അബ്​ദുസ്സലാം അടിപ്പെരണ്ട എന്നിവരും പ​െങ്കടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.